കല്യാൺ സിൽക്സ് "ഓണക്കോടിക്കൊപ്പം രണ്ട് കോടിയും" രണ്ടാം നറുക്കെടുപ്പ് നടന്നു

Published : Aug 24, 2025, 11:23 PM IST
Kalyan Silks

Synopsis

വീക്കിലി ബമ്പർ സമ്മാനമായ 25 പവൻ സ്വർണ്ണം നേടിയത് ശ്രീനാഥ് എൻ.

കല്യാൺ സിൽക്‌സിന്റെ ഓണക്കാല ഓഫറായ "ഓണക്കോടിക്കൊപ്പം രണ്ട് കോടിയും" സമ്മാനപദ്ധതിയുടെ രണ്ടാമത്തെ നറുക്കെടുപ്പ് നടന്നു.

കല്യാൺ സിൽക്സിന്റെ എറണാകുളം ഹോസ്പിറ്റൽ റോഡിലുള്ള ഷോറൂമിൽ വച്ച് നടന്ന നറുക്കെടുപ്പ് വ്യവസായ-വാണിജ്യവകുപ്പ് മന്ത്രി പി. രാജീവ്, എറണാകുളം എം.എൽ.എ. ടി.ജെ. വിനോദ്, കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ പത്മജ എസ് മേനോൻ, മുൻ കൊച്ചി കോർപ്പറേഷൻ സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗം കെ.വി.പി. കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് നിർവഹിച്ചത്.

വീക്കിലി ബമ്പർ സമ്മാനമായ 25 പവൻ സ്വർണ്ണത്തിന് ശ്രീനാഥ് എൻ അർഹനായി. നിഷ ഭാവയാനി, ജയശ്രീ ആർ. ഹെൻ, അബ്ദുൾ ബഷീർ എന്നിവരാണ് വീക്കിലി സമ്മാനമായ മാരുതി ബലിനോ കാർ സ്വന്തമാക്കിയത്.

ചടങ്ങിൽ കല്യാൺ സിൽക്സ് & കല്യാൺ ഹൈപ്പർമാർക്കറ്റ് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ, കല്യാൺ സിൽക്സ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ, സിനിമ താരം ബോബി കുര്യൻ എന്നിവർ പങ്കെടുത്തു.

 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം