കല്യാൺ സിൽക്സ് ഓണക്കോടിക്കൊപ്പം രണ്ട് കോടിയും: ആദ്യ നറുക്കെടുപ്പ് നടന്നു

Published : Aug 16, 2025, 09:43 PM IST
Kalyan Silks

Synopsis

ഓണക്കോടിക്കൊപ്പം രണ്ട് കോടിയും സമ്മാന പദ്ധതിയുടെ ആദ്യ നറുക്കെടുപ്പ് നടന്നു.

കല്യാൺ സിൽക്‌സിന്റെ ഓണക്കാല ഓഫറായ ഓണക്കോടിക്കൊപ്പം രണ്ട് കോടിയും സമ്മാന പദ്ധതിയുടെ ആദ്യ നറുക്കെടുപ്പ് ഓ​ഗസ്റ്റ് 16-ന് നടന്നു. കല്യാൺ സിൽക്സിന്റെ തൃശ്ശൂർ പാലസ് റോഡ് ഷോറൂമിൽ വച്ചായിരുന്നു നറുക്കെടുപ്പ്.

വീക്കിലി ബമ്പർ സമ്മാനമായ 25 പവൻ സ്വർണ്ണത്തിന് ഗ്രിജി ബാബു അർഹയായി. സിസി മരിയ ആന്റണി, രാജേശ്വരി അമ്മ, റസീന വി പി എന്നിവരാണ് വീക്കിലി സമ്മാനമായ മാരുതി ബലിനോ കാർ സ്വന്തമാക്കിയത്.

റവന്യൂ മന്ത്രി കെ രാജൻ, തൃശ്ശൂർ മേയർ എം കെ വർഗീസ്, തൃശ്ശൂർ എം എൽ എ പി ബാലചന്ദ്രൻ, തൃശ്ശൂർ കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, തൃശ്ശൂർ കോർപറേഷൻ കൗൺസിലർ റെജി ജോയ് എന്നിവർ ചേർന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.

കല്യാൺ സിൽക്സ് & കല്യാൺ ഹൈപ്പർമാർക്കറ്റ് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ, കല്യാൺ സിൽക്സ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, കെ.എം.പി കൺസ്ട്രക്ഷൻസ് പ്രൊപ്രൈറ്റർ കെ എം പരമേശ്വരൻ എന്നിവർ പങ്കെടുത്തു.

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും