
കല്യാൺ സിൽക്‌സിന്റെ പട്ടാമ്പി ഷോറൂമിന് തുടക്കമായി. ഒട്ടേറെ വിശിഷ്ടാഥിതികൾ പങ്കെടുത്ത ചടങ്ങിൽ പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിൻ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. കല്യാൺ സിൽക്സ് & കല്യാൺ ഹൈപ്പർമാർക്കറ്റ് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ, കല്യാൺ സിൽക്സ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, കല്യാൺ ജൂവല്ലേഴ്സ് ചെയർമാൻ & ഡയറക്ടർ ടി.എസ്. കല്യാണ രാമൻ, കല്യാൺ ജൂവല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് കല്യാണരാമൻ, കല്യാൺ വസ്ത്രാലയ ചെയർമാൻ ടി.എസ്. അനന്തരാമൻ, പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ ലക്ഷ്മിക്കുട്ടി, പട്ടാമ്പി നഗരസഭ പ്രതിപക്ഷ നേതാവ് കെ.ആർ. നാരായണ സ്വാമി, കൗൺസിലർ സി. സംഗീത, എമിർകോം സി.എഫ്.ഒ. യൂസഫലി എന്നിവർ സന്നിഹിതരായിരുന്നു.