സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി കരൂർ വൈശ്യ ബാങ്ക്; പുതിയ നിരക്കുകൾ അറിയാം

Published : Jul 11, 2022, 01:21 PM IST
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി കരൂർ വൈശ്യ ബാങ്ക്; പുതിയ നിരക്കുകൾ അറിയാം

Synopsis

റിപ്പോ ഉയർത്തിയതോടെ ബാങ്കുകൾ നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്കരിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ അറിയാം 

മുംബൈ : രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്കരിച്ച് കരൂർ വൈശ്യ ബാങ്ക്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ രാജ്യത്തെ പൊതുമേഖലാ - സ്വകാര്യമേഖല ബാങ്കുകൾ എല്ലാംതന്നെ നിക്ഷേപ നിരക്കുകൾ ഉയർത്തിയിരുന്നു. 

കരൂർ വൈശ്യ ബാങ്ക് പുതുക്കിയ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇങ്ങനെയാണ്. 7 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 3.25 ശതമാനം പലിശ നൽകും. 46 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് 3.50 ശതമാനം പലിശ നൽകും. 91 ദിവസം മുതൽ 120 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.75 ശതമാനവും 121 ദിവസം മുതൽ 180 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.00 ശതമാനവുമാണ് കരൂർ വൈശ്യ ബാങ്ക് വാഗ്ദാനം ചെയ്യുന്ന സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക്. 181 ദിവസം  മുതൽ  270 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന സ്ഥിരനിക്ഷേപങ്ങൾക്ക് 4.75 ശതമാനം പലിശ ലഭിക്കും. 271 മുതൽ ഒരു വർഷത്തിൽ താഴെയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് 5 ശതമാനം നിരക്കിൽ പലിശ ലഭിക്കും.

ഒരു വർഷം മുതൽ 2 വർഷത്തിൽ താഴെ വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.55 ശതമാനവും 2 വർഷം മുതൽ 3 വർഷത്തിൽ താഴെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് 5.60 ശതമാനവും പലിശ ലഭിക്കും. മൂന്ന് മുതൽ അഞ്ച് വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 5.80 ശതമാനം പലിശ നൽകും. ആറ് വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് .90 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. അതേസമയം 6 വർഷവും അതിനുമുകളിലും കാലാവധി പൂർത്തിയാകുന്ന ടേം നിക്ഷേപങ്ങൾക്ക് ഇപ്പോൾ 6.00 ശതമാനം പലിശ ലഭിക്കും.

മുതിർന്ന പൗരന്മാർക്ക് ഒരു വർഷം മുതൽ പത്ത് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് പതിവ് നിരക്കിനേക്കാൾ 0.50 ശതമാനം അധിക നിരക്ക് ബാങ്ക് നൽകുന്നു.മുതിർന്ന പൗരന്മാർക്ക് ഒരു വർഷം മുതൽ പത്ത് വർഷം വരെയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് 6.05 ശതമാനം മുതൽ 6.50 ശതമാനം വരെ പലിശ ലഭിക്കുന്നു. പുതുക്കിയ നിരക്കുകൾ ജൂലൈ 8 മുതൽ പ്രാബല്യത്തിൽ വന്നു.
 

PREV
Read more Articles on
click me!

Recommended Stories

ആദായനികുതി റിട്ടേണില്‍ തെറ്റുപറ്റിയോ? തിരുത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഡിസംബര്‍ 31 കഴിഞ്ഞാല്‍ എന്തുചെയ്യും?
സാംസങ് ഓഹരി വിപണിയിലേക്കോ? നിലപാട് വ്യക്തമാക്കി കമ്പനി