സ്വന്തം അരി ബ്രാന്റുമായി കാസർകോട്ടെ കർഷകർ; പൂർണ പിന്തുണയുമായി പഞ്ചായത്തും കൃഷിഭവനും

Published : Mar 22, 2022, 12:09 PM IST
സ്വന്തം അരി ബ്രാന്റുമായി കാസർകോട്ടെ കർഷകർ; പൂർണ പിന്തുണയുമായി പഞ്ചായത്തും കൃഷിഭവനും

Synopsis

കുണ്ടംകുഴിയില്‍ പ്രവര്‍ത്തിക്കുന്ന കൃഷിഭവനാണ് കാർഷിക കർമ്മ സേനയുടെ മാനുഫാക്ചറിങ് പ്ലാന്റ്

കാസര്‍കോട്: ബേഡഡുക്കയിലെ കാര്‍ഷിക കര്‍മ്മ സേന തിരക്കിലാണ്. നെല്ല് സംഭരിച്ച്, പുഴുങ്ങി, കുത്തിയെടുത്ത്, അരിയാക്കി വില്‍പ്പനയ്ക്ക് എത്തിക്കുന്ന  തിരക്കില്‍. സ്വന്തമായി കൃഷി ചെയ്ത് വിളവെടുക്കുന്ന അരി ബ്രാന്റ് വിപണിയിലിറക്കുകയാണ് ഈ കർമ്മ സേന. ബേഡകം അരി എന്ന ബ്രാന്റിലാണ് ഇവർ ജൈവ അരി വിപണിയിലെത്തിക്കുന്നത്.

ബേഡഡുക്ക പഞ്ചായത്തിലെ കര്‍ഷകര്‍ ഉൽപ്പാദിപ്പിക്കുന്ന മുഴുവന്‍ നെല്ലും കർമ്മ സേന സംഭരിക്കും. ഇതിന് ശേഷം ആ നെല്ല് പുഴുങ്ങി അരിയായി വില്‍ക്കുകയാണ് പദ്ധതി. വില്‍പ്പന വര്‍ധിക്കുന്ന മുറയ്ക്ക് ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് കൂടി നെല്ല് എത്തിക്കും. ജൈവ അരി വിപണി വിപുലീകരിക്കാനാണ് കർമ്മ സേനയുടെ തീരുമാനം.

കുണ്ടംകുഴിയില്‍ പ്രവര്‍ത്തിക്കുന്ന കൃഷിഭവനാണ് കാർഷിക കർമ്മ സേനയുടെ മാനുഫാക്ചറിങ് പ്ലാന്റ്. കൃഷിഭവനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ നെല്ല് പുഴുങ്ങി അരിയാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും കർമ്മ സേന ഒരുക്കിയിട്ടുണ്ട്. പഞ്ചായത്തും കൃഷിഭവനും പൂർണ പിന്തുണ ഉറപ്പാക്കി ഒപ്പമുള്ളതാണ് കർഷകർക്കും ആശ്വാസമാകുന്നത്.

ലോറി സമരം പിൻവലിച്ചു

ബിപിസിഎൽ, എച്ചിപിസിഎൽ കമ്പനികളിലെ ടാങ്കർ ലോറി സമരം പിൻവലിച്ചു. ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ലോറി ഉടമകൾക്കെതിരെ ജിഎസ്ടി അധികൃതരിൽ നിന്നും നടപടി ഉണ്ടാവില്ലെന്ന് ജില്ലാ കളക്ടർ ഉറപ്പുനൽകിയതോടെയാണ് സമരം പിൻവലിക്കാൻ തീരുമാനിചത്.

എറണാകുളത്തെ ബിപിസിഎൽ, എച്ചിപിസിഎൽ എന്നീ സ്ഥാപനങ്ങളിലെ ടാങ്കർ ലോറികളുടെഅനിശ്ചിതകാല സമരം അവസാനിപ്പിക്കാൻ ജില്ലാ കലക്ട‍ർമാരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെയാണ് ചർച്ച വിളിച്ചത്. രാവിലെ 9 മണിക്കാണ് യോഗം ചേർന്നത്. എണ്ണ കമ്പനികളുടെ പ്രതിനിധികളും ലോറി ഉടമകളും ചർച്ചയിൽ പങ്കെടുത്തു.

സർവീസ് ടാക്സ് 13 ശതമാനം അടക്കാൻ കഴിയില്ലെന്നും കരാർ പ്രകാരം എണ്ണ കമ്പനികളാണ് ടാക്സ് നൽകേണ്ടതെന്നും യോഗത്തിൽ ലോറി ഉടമകൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സമരം തുടങ്ങിയത്. 600 ഓളം ലോറികൾ ആണ് ഇന്ധന വിതരണം നടത്താതെ പണി മുടക്കിയത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ ഇന്ധന  വിതരണം നടത്തുന്നതിനാൽ സമരം പൊതുജനത്തെ സാരമായി ബാധിച്ചിരുന്നില്ല.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി