അധിക വായ്പക്കുള്ള നിബന്ധനകൾക്കെതിരെ കേരളം; കേന്ദ്രത്തിന് കത്തയച്ചു, നിലപാടിൽ നിന്ന് പിന്മാറണമെന്നാവശ്യം

Published : Jun 19, 2021, 06:58 AM ISTUpdated : Jun 19, 2021, 12:29 PM IST
അധിക വായ്പക്കുള്ള നിബന്ധനകൾക്കെതിരെ കേരളം; കേന്ദ്രത്തിന് കത്തയച്ചു, നിലപാടിൽ നിന്ന് പിന്മാറണമെന്നാവശ്യം

Synopsis

വൈദ്യുതി വിതരണം സ്വാകര്യവത്ക്കരിക്കണം എന്നതുൾപ്പടെയുള്ള നിബന്ധനകൾ പ്രായോഗികമല്ലെന്ന് സംസ്ഥാനം വ്യക്തമാക്കി. 

തിരുവനന്തപുരം: അധികമായി അനുവദിച്ച വായ്പ കിട്ടുന്നതിനുള്ള നിബന്ധനങ്ങൾ ലഘൂകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം. വൈദ്യുതി വിതരണം സ്വാകര്യവത്ക്കരിക്കണമെന്നത് ഉൾപ്പടെയുള്ള നിബന്ധനകൾ പ്രായോഗികമല്ലെന്ന് സംസ്ഥാനം വ്യക്തമാക്കി. കൊവിഡ് കാലത്ത് അനുവദിക്കുന്ന ആനുകൂല്യത്തിന് കൂടുതൽ നിബന്ധനകൾ വയ്ക്കരുതെന്നും സംസ്ഥാനം കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു.

വായ്പ എടുക്കാനുള്ള പരിധി ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി ഉയർത്തിയത് സംസ്ഥാനത്തിന് വലിയ ആശ്വാസമായിരുന്നു. എന്നാൽ അധികമായി അനുവദിച്ച രണ്ട് ശതമാനം വായ്പ എടുക്കാൻ കേന്ദ്രം വെച്ചത് കടുത്ത നിബന്ധനകളാണ്. വായ്പയായി കിട്ടുന്ന തുക മൂലധനനിക്ഷേപത്തിന് ഉപയോഗിക്കണമെന്നതുൾപ്പടെ ചില നിർദ്ദേശങ്ങളിൽ കേരളത്തിനെതിർപ്പില്ല. എന്നാൽ വൈദ്യുതി വിതരണകമ്പനികളുടെ ബാധ്യത സർക്കാർ ഏറ്റെടുക്കണം, വിതരണ കമ്പനി സ്വകാര്യവത്ക്കരിക്കണം, സബ്സിഡി നേരിട്ട് ഉപഭോക്താക്കൾക്ക് നൽകണം എന്നി നിദ്ദേശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാട്.

സ്വകാര്യവത്ക്കരണം അംഗീകരിക്കില്ലെന്ന നിലപാടിൽ നിന്ന് സംസ്ഥാനം പിന്നോട്ട് പോകില്ല. കേന്ദ്രം നിലപാട് കടുപ്പിച്ചാൽ ബിജെപി ഇതര സംസ്ഥാനങ്ങളുടെ പിന്തുണ അടക്കം തേടാനും സംസ്ഥാനത്തിന് ആലോചനയുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്