സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച, കരകയറാൻ എന്തൊക്കെ പ്രഖ്യാപനങ്ങൾ ഉണ്ടാകും, ബജറ്റ് ചർച്ച ഫെബ്രുവരി 10 മുതൽ

Published : Feb 05, 2025, 01:36 PM ISTUpdated : Feb 06, 2025, 03:02 PM IST
സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച, കരകയറാൻ എന്തൊക്കെ പ്രഖ്യാപനങ്ങൾ ഉണ്ടാകും, ബജറ്റ് ചർച്ച ഫെബ്രുവരി 10 മുതൽ

Synopsis

നികുതിയേതര വരുമാനം കൂട്ടാൻ നടപടികളുണ്ടാകുമെന്നും ബജറ്റിന് മുന്നോടിയായി അനുവദിച്ച അഭിമുഖത്തിൽ ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 

തിരുവനന്തപുരം: 2025-26 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഫെബ്രുവരി 7 വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിക്കും.15-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനം ജനുവരി 17നാണ് ആരംഭിച്ചത്. 23ന് ആദ്യഘട്ട സമ്മേളനം അവസാനിച്ചു.വെള്ളിയാഴ്‌ച ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച ശേഷം ഫെബ്രുവരി 10 മുതൽ 13 വരെ ബജറ്റ് ചർച്ച നടക്കും. ബജറ്റ് സമ്മേളനം മാർച്ച് 28 വരെ നീളും.

രണ്ടാം പിണറായി സർക്കാരിന്‍റെ അഞ്ചാമത്തെ ബജറ്റ് ആണ് ധനമന്ത്രി  കെ എൻ ബാലഗോപാൽ അവതരിപ്പിക്കാൻ പോകുന്നത്. ക്ഷേമ പെൻഷൻ അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങൾക്ക് പണം വകയിരുത്തിയും, വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയുടെകുമെന്നുമുള്ള സൂചന ധനമന്ത്രി കഴിഞ്ഞ ദിവസം നൽകിയിരുന്നു. നികുതിയേതര വരുമാനം കൂട്ടാൻ നടപടികളുണ്ടാകുമെന്നും ബജറ്റിന് മുന്നോടിയായി അനുവദിച്ച അഭിമുഖത്തിൽ ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 

വെള്ളിയാഴ്ച രാവിലെ 9 മണിയ്ക്കാണ് മന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുക. ജനുവരി 17 ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് ബജറ്റ് സമ്മേളനം തുടങ്ങിയത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിൻ്റെ കന്നി നയപ്രഖ്യാപന പ്രസംഗമായിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ, കേരളം നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ ഉയർത്തിക്കാട്ടിയിരുന്നു,. പ്രധാനമായും ജിഎസ്ടി നഷ്ടപരിഹാരത്തിന്റെയും ഗ്രാന്റുകളുടെ കുറവിന്റെയും പേരിൽ കേരളം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതായി ഗവർണർ ചൂണ്ടിക്കാട്ടി. 

ബജറ്റ് ചർച്ചകൾക്ക് ശേഷം, ഫെബ്രുവരി 13 ന്, മുൻ ബജറ്റിനുള്ള സപ്ലിമെന്ററി ഗ്രാന്റുകളുടെ അവസാന ബാച്ച് പരിഗണിക്കും. ശേഷം ഫെബ്രുവരി 14 മുതൽ മാർച്ച് 2 വരെ ഇടവേള ഉണ്ടാകും. മാർച്ച് 4 മുതൽ 26 വരെ 13 ദിവസത്തേക്ക്, വകുപ്പുതല ബജറ്റ് നിർദ്ദേശങ്ങൾ സഭ ചർച്ച ചെയ്യും.
 

PREV
click me!

Recommended Stories

ആകാശത്ത് 'ഇരട്ട' ആധിപത്യം; ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും മാത്രം ഭരിക്കുന്ന ഇന്ത്യന്‍ ആകാശം യാത്രക്കാര്‍ക്ക് വെല്ലുവിളിയാകുന്നുണ്ടോ?
മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്