നിയമസഭാ ബജറ്റ് സമ്മേളനം അടുത്ത മാസം എട്ട് മുതൽ, കേരള ബജറ്റ് ജനുവരി 15 ന്

Web Desk   | Asianet News
Published : Dec 18, 2020, 06:27 PM ISTUpdated : Jan 14, 2021, 09:15 PM IST
നിയമസഭാ ബജറ്റ് സമ്മേളനം അടുത്ത മാസം എട്ട് മുതൽ, കേരള ബജറ്റ് ജനുവരി 15 ന്

Synopsis

18 മുതൽ 20 വരെയാണ് ബജറ്റിന്മേലുളള പൊതുചർച്ച നടക്കുന്നത്. 

തിരുവനന്തപുരം: നിയമസഭാ ബജറ്റ് സമ്മേളനം അടുത്തമാസം എട്ട് മുതൽ 28 വരെ ചേരുന്നതിന് ​ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. കേരള ബജറ്റ് ജനുവരി 15 നാണ്. ജനുവരി 15 ന് രാവിലെ ഒമ്പതിന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കും. 

18 മുതൽ 20 വരെയാണ് ബജറ്റിന്മേലുളള പൊതുചർച്ച നടക്കുന്നത്. നാല് മാസത്തേക്കുളള വോട്ട് ഓൺ അക്കൗണ്ട് പാസാക്കി ജനുവരി 28 ന് നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിയും. ജനവരി എട്ടിന് രാവിലെ ഒമ്പത് മണിക്ക് ​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗത്തോ‌ടെയാണ് സമ്മേളനം ആരംഭിക്കുന്നത്. ജനുവരി 11 മുതൽ 13 വരെ നയപ്രഖ്യാപന പ്രസം​ഗത്തിന്മേലുളള നന്ദിപ്രമേയ ചർച്ച നടക്കും. 

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്