സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്; ഇന്ന് പവന് കൂടിയത് 360 രൂപ, വെള്ളി വിലയിൽ ഇടിവ്

Published : Nov 02, 2026, 09:54 AM IST
Gold Rate Today

Synopsis

സംസ്ഥാനത്ത് വൻ വിലയിടിവിന് ശേഷം സ്വർണ വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്ന് വർധിച്ചത്. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് ഗ്രാമിന് 12,775 രൂപയിലും പവന് 1,02,200 രൂപയിലുമാണ് വ്യാപാരം നടക്കുകയെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വമ്പൻ വിലയിടിവാണ് കേരളത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പവന് 1,01,840 രൂപ എന്ന നിലയിലാണ് സ്വർണം വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഇന്ന് ഗ്രാമിന് 200 രൂപയിലും 10 ​ഗ്രാമിന് 2,000 രൂപയിലുമാണ് വ്യാപാരം നടക്കുക.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്കുകൾ

നവംബർ 1- 1,02,200 രൂപ

ഒക്ടോബർ 31- 1,01,840 രൂപ

ഒക്ടോബ‍‍‌ർ 30- 1,04,320 രൂപ

ഒക്ടോബർ 29- 1,05,560 രൂപ

ഒക്ടോബർ 27- 1,05,080 രൂപ

ഒക്ടോബർ 26- 1,04,680 രൂപ

ഒക്ടോബർ 25- 1,04,560 രൂപ

ഒക്ടോബർ 28- 1,05,560 രൂപ

ഒക്ടോബർ 24- 1,04,560 രൂപ

ഒക്ടോബർ 23- 1,04,480 രൂപ

ഒക്ടോബ‍ർ 22- 1,05,880 രൂപ

PREV
Read more Articles on
click me!

Recommended Stories

എ.ഐ കാരണം വന്‍ കടബാധ്യതയിലേക്ക്; മാഗ്‌നിഫിസന്റ് സെവന്റെ കടം 55.49 ലക്ഷം കോടി രൂപയായി
പെട്രോളിന്റെ വിൻഡ്ഫാൾ ടാക്സ് പൂജ്യമാക്കി കേന്ദ്രം; ഡീസൽ, വിമാന ഇന്ധന കയറ്റുമതി നികുതിയിൽ വർധനവ്