Gold Rate Today | ഇന്നത്തെ സ്വർണ വില

Published : Nov 22, 2021, 10:12 AM ISTUpdated : Nov 23, 2021, 11:01 AM IST
Gold Rate Today | ഇന്നത്തെ സ്വർണ വില

Synopsis

ഇന്നത്തെ സ്വർണവില കഴിഞ്ഞ രണ്ട് ദിവസത്തെ  സ്വർണ വിലയെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുന്നു. ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില 4575 രൂപയാണ്.

തിരുവനന്തപുരം: ഇന്നത്തെ സ്വർണവില(Gold rate today) കഴിഞ്ഞ രണ്ട് ദിവസത്തെ  സ്വർണ വിലയെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുന്നു. ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില (Gold rate today) 4575 രൂപയാണ്. നവംബർ 19 ലെ വിലയിൽ നിന്ന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായ നവംബർ 20 ന് ശേഷമാണ് സ്വർണ വില  മാറ്റമില്ലാതെ തുടരുന്നത്. 22 കാരറ്റ് സ്വർണത്തിന്  ഇന്നത്തെ സ്വർണ വില പവന് (Gold rate today) 36600 രൂപയാണ്. ഇതേ വിഭാഗത്തിൽ ഇന്നത്തെ സ്വർണ വില 10 ഗ്രാമിന് 45750 രൂപയാണ്.

അടിയന്തിര ഘട്ടങ്ങളിൽ എളുപ്പത്തിൽ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി (Investment) സ്വർണം (gold) മാറാനുള്ള പ്രധാന കാരണം. ഇക്കാലങ്ങൾക്കിടെയുണ്ടായ വിലക്കയറ്റത്തോട് (Inflation) സാധാരണക്കാർ പൊരുതിയത് പ്രധാനമായും സ്വർണ വിലയെ ആയുധമാക്കിയാണ്. അതിനാൽ തന്നെ ഓരോ ദിവസത്തെയും സ്വർണവില (gold rate) കൂടുന്നതും കുറയുന്നതും ഉയർന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്.

മുകളിൽ പറഞ്ഞിരിക്കുന്ന സ്വർണവിലയിൽ ജിഎസ്ടി, പണിക്കൂലി തുടങ്ങിയ ഘടകങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിൽ പല സ്വർണാഭരണ ശാലകളും വ്യത്യസ്ത നിരക്കുകളിലാണ് സ്വർണം വിൽക്കുന്നത് എന്നതിനാൽ ഉപഭോക്താക്കൾ ജ്വല്ലറികളിലെത്തുമ്പോൾ ഇന്നത്തെ സ്വർണ വില ചോദിച്ച് മനസിലാക്കണം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സ്വർണവിലയിൽ വർധനവും ഇടിവുമുണ്ടായി. ആഭരണം വാങ്ങാൻ പോകുന്നവർ ഹാൾമാർക്കുള്ള സ്വർണം തന്നെ വാങ്ങാൻ ശ്രമിക്കുക. ഹോൾമാർക്ക് ഉള്ളതും ഇല്ലാത്തതുമായ സ്വർണത്തിന്റെ വിലയിൽ വ്യത്യാസമുണ്ടാവില്ല. സ്വർണാഭരണ ശാലകൾ ഹോൾമാർക്ക് സ്വർണമേ വിൽക്കാവൂ എന്ന് നിയമമുണ്ട്. ഇതിന് കാരണം ഹോൾമോർക്ക് സ്വർണത്തിന്റെ ഗുണമേന്മയിലുള്ള ഉറപ്പാണ്. അതിനാൽ ആഭരണം വാങ്ങുമ്പോൾ ഹാൾമാർക്ക് മുദ്രയുണ്ടെന്ന് ഉറപ്പുവരുത്തുക.

PREV
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ