സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു; ഏറ്റവും പുതിയ വിലനിലവാരം ഇങ്ങനെ; 22 കാരറ്റ് സ്വർണത്തിന് 440 രൂപ കുറഞ്ഞു

Published : May 27, 2026, 10:15 AM IST
Gold Rate

Synopsis

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണ്ണത്തിന് പവന് 440 രൂപ കുറഞ്ഞ് 1,16,080 രൂപയായി. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ രാവിലെ 9.20 ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 14,510 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണ്ണത്തിന് 1,16,080 രൂപ നൽകണം. ഇന്നലെത്തെ അപേക്ഷിച്ച് ഗ്രാമിന് 55 രൂപയുടെ കുറവും പവന് 440 രൂപയുടെ കുറവുമാണ് ഉണ്ടായിരിക്കുന്നത്.

പതിനെട്ട് കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 11,920 രൂപയും പവന് 95,360 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 9,285 രൂപയും പവന് 74,280 രൂപയുമാണ് ഇന്നത്തെ നിരക്ക്. പതിനെട്ട് കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപയും 14 കാരറ്റ് സ്വർണം ഗ്രാമിന് 35 രൂപയും കുറഞ്ഞിട്ടുണ്ട്. ഏറ്റവും കുറഞ്ഞ മാറ്റം രേഖപ്പെടുത്തിയ ഒൻപത് കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 5,985 രൂപയാണ് വില (പവന് 47,880 രൂപ).

വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിയുടെ വില 280 രൂപയും, പത്ത് ഗ്രാം വെള്ളിയുടെ വില 2,800 രൂപയുമാണ്. കേരളത്തിലെ സ്വർണ്ണവിലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യക്കാ‍‍‍‌ർക്ക് സ‍‌ർപ്രൈസ് ​ഗിഫ്റ്റുമായി ശ്രീലങ്ക; 30 ദിവസത്തെ ഇ.ടി.എ അനുവദിച്ച് പുതിയ യാത്രാ നിയമം, സൗജന്യമായി ശ്രീലങ്ക സന്ദര്‍ശിക്കാം
യുദ്ധം ഇരുട്ടടിയായി; ഏപ്രിലില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതിച്ചെലവ് കുത്തനെ ഉയ‍‌ർന്നു, വ‌‌ർധിച്ചത് 52 ശതമാനം