ആദായം കോടികള്‍, കൈപ്പറ്റാത്ത സമ്മാനം 200 കോടിയില്‍ ഏറെ; ലോട്ടറിയിലൂടെ വന്‍ നേട്ടം കെയ്ത് കേരളം

Published : Aug 16, 2019, 09:54 AM ISTUpdated : Aug 16, 2019, 09:56 AM IST
ആദായം കോടികള്‍, കൈപ്പറ്റാത്ത സമ്മാനം 200 കോടിയില്‍ ഏറെ; ലോട്ടറിയിലൂടെ വന്‍ നേട്ടം കെയ്ത് കേരളം

Synopsis

സംസ്ഥാന ലോട്ടറി ആരംഭിച്ച 1967-68 വര്‍ഷത്തെ അറ്റാദായം 14 ലക്ഷം രൂപ മാത്രമായിരുന്നു.

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ലോട്ടറിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ നേടിയ അറ്റാദായം 1,695.5 കോടി രൂപ. ലോട്ടറിയുടെ സമ്മാനം, ഏജന്‍റുമാരുടെ കമ്മീഷന്‍ എന്നിവ നല്‍കിക്കഴിഞ്ഞ ശേഷമുളള തുകയാണിത്. 

ഇതില്‍ സമ്മാനം ലഭിച്ചിട്ടും അത് അവകാശപ്പെടാത്തത് കാരണം കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാരിന് ലഭിച്ചത് 220.99 കോടി രൂപയാണ്. സംസ്ഥാന ലോട്ടറി ആരംഭിച്ച 1967-68 വര്‍ഷത്തെ അറ്റാദായം 14 ലക്ഷം രൂപ മാത്രമായിരുന്നു. എന്നാല്‍, വര്‍ഷം 2014-15 ആയതോടെ വരുമാനം വന്‍ തോതില്‍ വര്‍ധിച്ചു. ലോട്ടറി ടിക്കറ്റിന്‍റെ വില ഉയര്‍ത്തിയതും അച്ചടി വര്‍ധിച്ചതുമാണ് ഇതിന് കാരണം. 

PREV
click me!

Recommended Stories

ഓൺലൈൻ ഷോപ്പിങ് ഇനി പഴയതുപോലെയാകില്ല; കേന്ദ്രത്തിന്റെ ഇടപെടൽ, വരുന്നത് വൻ മാറ്റങ്ങൾ
റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സിസിപിഎ; യൂബറും ഒലയും നിരീക്ഷണത്തിൽ, നടപടി യാത്രയ്ക്ക് മുൻപ് കൂടുതൽ ചാർജ് ഈടാക്കുന്നതിന്