കേരളം... കേരളം...; പാർലമെൻ്റിൽ കേന്ദ്ര ബജറ്റ് അവതരണത്തിനിടെ മുദ്രാവാക്യം മുഴക്കി സംസ്ഥാനത്ത് നിന്നുള്ള എംപിമാർ

Published : Feb 01, 2026, 11:45 AM IST
Union Budget

Synopsis

ധനമന്ത്രി നിർമല സീതാരാമൻ്റെ ബജറ്റ് പ്രസംഗത്തിനിടെ കേരളത്തിൽ നിന്നുള്ള എംപിമാർ പ്രതിഷേധിച്ചു. അതിവേഗ റെയിൽപാത, പുതിയ ജലപാത പദ്ധതികളിൽ കേരളത്തെ ഒഴിവാക്കിയതാണ് പ്രതിഷേധത്തിന് കാരണം. ധാതു ഇടനാഴി പദ്ധതി മാത്രമാണ് കേരളത്തെ ഉൾപ്പെടുത്തി പ്രഖ്യാപിച്ചത്

ദില്ലി: ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷ നിരയിൽ കേരളത്തിൽ നിന്നുള്ള എംപിമാർ പ്രതിഷേധിച്ചു. കേരളം... കേരളം… എന്ന് വിളിച്ചാണ് കേരളത്തിൽ നിന്നുള്ള എംപിമാർ ബജറ്റ് പ്രസംഗത്തിനിടെ പ്രതിഷേധിച്ചത്. അതിവേഗ റെയിൽപാത പദ്ധതിയിൽ സംസ്ഥാനത്തെ പരിഗണിക്കാത്തതും 12പുതിയ ജലപാതകളിൽ കേരളത്തെ ഉൾപ്പെടുത്താതുമാണ് പ്രതിഷേധത്തിന് കാരണമായത്. ആകെ ധാതു ഇടനാഴി പദ്ധതി മാത്രമാണ് കേരളത്തെ ഉൾപ്പെടുത്തി ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റ് പ്രസംഗം തുടരുകയാണ്.

കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചിരിക്കുന്നത്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളിൽ ധാതു ഖനനം, സംസ്കരണം അടക്കം വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. മുംബൈ - പുണെ, പുണെ - ഹൈദരാബാദ്, ഹൈദരാബാദ് - ബെംഗളൂരു,, ഹൈദരാബാദ് - ചെന്നൈ, ചെന്നൈ - ബെം​ഗളൂരു, ദില്ലി - വാരാണസി, വാരാണസി - സിലി​ഗുരി അതിവേഗ റെയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലോ, കേരളത്തിനെ ബന്ധിപ്പിച്ചോ ഈ ഗണത്തിൽ പദ്ധതിയില്ല.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരളത്തിനായി ബജറ്റിലെ ആദ്യ പ്രഖ്യാപനം; കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് പുതിയ ധാതു ഇടനാഴി
കേന്ദ്ര ബജറ്റ് എങ്ങനെ തത്സമയം കാണാം? അറിയേണ്ടതെല്ലാം