ക്ലിയോപാട്രയുടെ സൗന്ദര്യരഹസ്യം! കഴുതപ്പാലിൽ നി‍ര്‍മിച്ച സോപ്പുമായി ഖാദി ബോര്‍ഡ്

Published : Apr 23, 2022, 06:28 PM IST
ക്ലിയോപാട്രയുടെ സൗന്ദര്യരഹസ്യം! കഴുതപ്പാലിൽ നി‍ര്‍മിച്ച സോപ്പുമായി ഖാദി ബോര്‍ഡ്

Synopsis

ഖാദി ബോർഡിന്റെ ബാനറിൽ 'ബേമോസ് ബേയ്' എന്ന ബ്രാന്റാണ്  കഴുതപ്പാലിൽ കുളിച്ച ക്ലിയോപാട്രയുടെ ചരിത്രം സോപ്പ് നി‍ര്‍മ്മാണത്തിന് ഉപയോഗിച്ചത്. 

തൃശ്ശൂ‍ര്‍:  റോമൻ സാമ്രാജ്യത്തെ മയക്കിയ ക്ലിയോപാട്രയുടെ സൗന്ദര്യരഹസ്യം കലർത്തിയ പുത്തൻ സോപ്പുമായി എന്റെ കേരളം പ്രദർശന മേളയിൽ ഖാദി ബോർഡ്. കഴുതപ്പാലിലുള്ള കുളിയാണ് ക്ലിയോപാട്രയുടെ സൗന്ദര്യ രഹസ്യമെന്നാണ് ചരിത്രം. ഖാദി ബോർഡിന്റെ ബാനറിൽ 'ബേമോസ് ബേയ്' എന്ന ബ്രാന്റാണ്  കഴുതപ്പാലിൽ കുളിച്ച ക്ലിയോപാട്രയുടെ ചരിത്രം സോപ്പ് നി‍ര്‍മ്മാണത്തിന് ഉപയോഗിച്ചത്. 

കഴുതപ്പാലിൽ നിർമിച്ച പുതിയ സോപ്പ് കഴിഞ്ഞ ദിവസം വ്യവസായമന്ത്രി പി രാജീവ്‌ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തിരുന്നു. പ്രായത്തെ തടഞ്ഞ് ചർമം സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന വിറ്റാമിൻ എ, ബി1, ബി 2, സി, ഇ തുടങ്ങിയ ഘടകങ്ങൾ കഴുതപ്പാലിൽ ഉണ്ടെന്നാണ് സോപ്പ് നിര്‍മാതാക്കൾ പറയുന്നത്. 

ഒരു ലിറ്റർ കഴുതപ്പാലിന് അന്താരാഷ്ട്ര വിപണിയിൽ 7000 രൂപ വരെ വിലയുണ്ട്. തമിഴ്നാട്ടിൽ നിന്നാണ് സോപ്പ് നിർമാണത്തിന് ആവശ്യമായ കഴുതപ്പാൽ കൊണ്ട് വരുന്നത്. 475 രൂപ വിലയുള്ള 100 ഗ്രാമിന്റെ കഴുതപ്പാൽ സോപ്പ് 350 രൂപയ്ക്ക് തൃശ്ശൂരിലെ എൻ്റെ കേരളം പ്രദർശന മേളയിലുള്ള ഖാദിയുടെ സ്റ്റാളിൽ നിന്നും ലഭിക്കും. അടങ്ങിയിരിക്കുന്ന വസ്തുക്കൾ അനുസരിച്ച് 100 രൂപ മുതലാണ് ഇതര ഉൽപ്പന്നങ്ങളുടെ വില. 

കഴുതപ്പാൽ, ഒട്ടകപ്പാൽ, ആട്ടും പാൽ, കുങ്കുമപ്പൂ തുടങ്ങിയ സൗദര്യ വർദ്ധക ഘടകങ്ങൾ ചേർത്ത സോപ്പുകൾ ബേമോസ് ബേ ഹാൻഡ് മെയ്ഡ് ആയി നിർമിക്കുന്നുണ്ട്. തൃശൂർ പേരമംഗലം സ്വദേശി ശാരി ചങ്ങരംകുമരത്താണ് കഴുതപ്പാൽ സംരംഭത്തിന് പിന്നിൽ.

PREV
click me!

Recommended Stories

മൂന്ന് ലക്ഷം കോടിയിലേറെ ഇന്ത്യയിൽ നിക്ഷേപിക്കും, വമ്പൻ പ്രഖ്യാപനവുമായി ആമസോൺ
കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി