വിദേശ വായ്പയുമായി കിഫ്ബി മുന്നോട്ട്; ആർബിഐയുടെ അനുമതി ആവശ്യമില്ലെന്ന് കിഫ്ബി

By Web TeamFirst Published Nov 23, 2020, 5:20 PM IST
Highlights

1100 കോടി വായ്പ എടുക്കാൻ ജൂൺ 30 നാണ് തീരുമാനിച്ചത്. പരിസ്ഥിതി സൗഹ്യദ അടിസ്ഥാന വികസന പദ്ധതി നടപ്പാക്കാനാണ് വായ്പ എടുക്കുന്നത്.

തിരുവനന്തപുരം: ഇൻറർനാഷണൽ ഫിനാൻസ് കോർപ്പറേഷനിൽ നിന്ന്  വായ്പ എടുക്കുന്ന നടപടിയുമായി കിഫ്ബി മുന്നോട്ട്. 1100 കോടി വായ്പ എടുക്കാൻ ജൂൺ 30 നാണ് തീരുമാനിച്ചത്. 

പരിസ്ഥിതി സൗഹ്യദ അടിസ്ഥാന വികസന പദ്ധതി നടപ്പാക്കാനാണ് വായ്പ എടുക്കുന്നത്. പിപിപി ആയി പദ്ധതി നടപ്പാക്കാൻ കിഫ് ബി കേന്ദ്രത്തിൻ്റെ അനുമതി തേടി. രാജ്യത്തിനകത്ത് നിന്ന് വാങ്ങുന്ന വായ്പ ആയതിനാൽ ആർബിഐയുടെ അനുമതി വേണ്ടെന്ന് കിഫ്ബി അറിയിച്ചു. ഇത് നേരത്തെ തീരുമാനിച്ചതാണെന്നും കിഫ്ബി അറിയിച്ചു. 

click me!