കിഫ്ബി പദ്ധതികള്‍ പരിശോധിക്കുന്നത് സ്വകാര്യ കമ്പനി: അപ്രൈസല്‍ കമ്പനിയുടെ പ്രവൃത്തി പരിചയം നാല് വര്‍ഷം മാത്രം

Published : Sep 17, 2019, 11:27 AM ISTUpdated : Sep 17, 2019, 11:33 AM IST
കിഫ്ബി പദ്ധതികള്‍ പരിശോധിക്കുന്നത് സ്വകാര്യ കമ്പനി: അപ്രൈസല്‍ കമ്പനിയുടെ പ്രവൃത്തി പരിചയം നാല് വര്‍ഷം മാത്രം

Synopsis

കിഫ്ബിക്ക്  കീഴിലെ 80 ശതമാനം പദ്ധതികളും പരിശോധിക്കാനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. 

തിരുവനന്തപുരം:  കിഫ്ബി പദ്ധതികളുടെ പരിശോധന നടത്തുന്നത് സ്വകാര്യ കമ്പനി. കിഫ്ബിയുടെ പ്രോജക്ടുകള്‍ അപ്രൈസല്‍ നടത്തുന്ന ടെറാനസ് കൺസൾട്ടിംഗ് എന്ന സ്വകാര്യ സ്ഥാപനത്തിന് ഈ രംഗത്ത് നാല് വർഷം മാത്രമാണ് പ്രവൃത്തി പരിചയമുള്ളത്. ടെറാനസിന് ഇതുവരെ പരിശോധന ഫീസായി നല്‍കിയത് ഏഴ് കോടിയോളം രൂപയാണ്. ടെറനസിന് കരാർ നൽകിയത് ധനവകുപ്പിന് കീഴിലെ സെന്റർ ഫോർ മാനേജ്മെന്റ് കൺസൾട്ടന്‍റാണ്. 

കിഫ്ബിക്ക്  കീഴിലെ 80 ശതമാനം പദ്ധതികളും പരിശോധിക്കാനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. കമ്പനിക്ക് മുൻപരിചയമില്ലെന്ന് ടെറാന്‍സ് എം ഡി ദീപക് ബെന്നിയും തുറന്ന് സമ്മതിച്ചു. പരിചയ സമ്പന്നരായ മുൻ ഉദ്യോഗസ്ഥര്‍ ഒപ്പമുള്ളതിനാലാണ് കമ്പനി പരിഗണിക്കപ്പെട്ടതെന്നും ടെൻഡർ നടപടികൾ കടന്നാണ് ടെറാന്‍സ് കരാർ സ്വന്തമാക്കിയതെന്നും കമ്പനിയുടെ എംഡി വ്യക്തമാക്കി. 

PREV
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി