പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നേടണോ? വോളണ്ടറി പിഎഫ് പദ്ധതിയെക്കുറിച്ച് അറിയാം

Published : Feb 11, 2023, 12:48 PM IST
പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നേടണോ? വോളണ്ടറി പിഎഫ് പദ്ധതിയെക്കുറിച്ച് അറിയാം

Synopsis

വോളണ്ടറി പ്രൊവിഡന്റ് ഫണ്ടിനെ ബുദ്ധിപരമായ നിക്ഷേപമായി കണക്കാക്കാം. പണം സമ്പാദിക്കാനുള്ള ഒരു മാർഗമാണ്  പ്രൊവിഡന്റ് ഫണ്ടിലേക്ക്  കൂടുതൽ സംഭാവന നൽകുക എന്നുള്ളത്.   

നിക്ഷേപങ്ങൾ ബുദ്ധിപരമായി നടത്തിയാൽ തീർച്ചയായും ആദ്യകാല റിട്ടയർമെന്റ് പ്ലാൻ ലക്ഷ്യങ്ങൾ നേടാനാകും. സമ്പാദ്യത്തിന്റെ മുഖ്യ ലക്ഷ്യം തന്നെ സമ്പത്ത് വർധിപ്പിക്കുക അല്ലെങ്കിൽ സൃഷ്ടിക്കുക എന്നുള്ളതാണ്. പണം സമ്പാദിക്കാനുള്ള ഒരു മാർഗമാണ്  പ്രൊവിഡന്റ് ഫണ്ടിലേക്ക്  കൂടുതൽ സംഭാവന നൽകുക എന്നതാണ്. പ്രൊവിഡന്റ് ഫണ്ടുകൾക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണയുണ്ട് എന്നുള്ളത് വലിയ ആശ്വാസമാണ്.  വോളണ്ടറി പ്രൊവിഡന്റ് ഫണ്ടിനെ സ്ഥിരവരുമാന വിപണിയിലെ ബുദ്ധിപരമായ നിക്ഷേപമായി കണക്കാക്കാം.

എന്താണ് വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് സ്കീം?

സ്ഥിരവരുമാന മേഖലയിൽ പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള സംഭാവനകൾ സ്വരൂപിക്കാൻ ജീവനക്കാരെ അനുവദിക്കുന്ന മാർഗങ്ങളിലൊന്നാണ് വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് (വിപിഎഫ്).ഇന്ത്യയിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും വിപിഎഫ് അക്കൗണ്ട് ഉണ്ടായിരിക്കണമെന്നാണ്. കൂടാതെ വിപിഎഫ് 8.10 ശതമാനം വാർഷിക റിട്ടേൺ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിൽ നിക്ഷേപം നടത്തുന്നതിലൂടെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ആളുകൾക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കും, കൂടാതെ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന വരുമാനത്തിനും നികുതിയില്ല.


പ്രൊവിഡന്റ് ഫണ്ടിൽ ജീവനക്കാർ എങ്ങനെ കൂടുതൽ നിക്ഷേപിക്കണം?

നിങ്ങൾക്ക് ആവശ്യപ്പെട്ടാൽ മാത്രമേ വിപിഎഫ് നിങ്ങളുടെ ശമ്പളത്തിൽ നിന്ന് പിടിക്കുകയുള്ളു. ഒരു വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് സംഭാവന തിരഞ്ഞെടുക്കുന്നതിലൂടെ, ഒരു ഇപിഎഫ് അക്കൗണ്ട് ഉടമയ്ക്ക് അവരുടെ ഇപിഎഫ് അക്കൗണ്ടിലേക്ക് അധിക സംഭാവന നൽകാൻ സാധിക്കും. അതായത് ഒരു നിശ്ചിത തുക നിങ്ങളുടെ ശമ്പളത്തിൽ നിന്ന് പിടിക്കുകയാണ് ചെയ്യുന്നത്. 

പ്രതിമാസ ഇപിഎഫ്, വിപിഎഫ് വിഹിതങ്ങൾക്കൊപ്പം അവരുടെ വാർഷിക വിഹിതവും പ്രതിവർഷം 2.5 ലക്ഷം കവിയുന്നില്ലെന്ന് ജീവനക്കാരൻ ഉറപ്പാക്കണം. വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് വഴി എത്ര തുക നിക്ഷേപിക്കണം എന്നറിയാൻ, നിങ്ങളുടെ പേ സ്റ്റബിൽ നിന്ന് നിങ്ങളുടെ ഇപിഎഫ് സംഭാവനകൾ പരിശോധിക്കാം അല്ലെങ്കിൽ നിങ്ങളുടെ അടിസ്ഥാന വേതനത്തിൽ നിന്ന് 12% കുറച്ചുകൊണ്ട് ആവശ്യമായ ഇപിഎഫ് സംഭാവന നിർണ്ണയിക്കാവുന്നതാണ്.

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ