ഒക്ടോബർ മുതൽ അടിമുടി മാറ്റം; ധനകാര്യ മേഖലയിലെ ഈ മൂന്ന് മാറ്റങ്ങൾ അറിഞ്ഞിരിക്കൂ

Published : Sep 28, 2022, 01:25 PM ISTUpdated : Sep 28, 2022, 01:27 PM IST
ഒക്ടോബർ മുതൽ അടിമുടി മാറ്റം; ധനകാര്യ മേഖലയിലെ ഈ മൂന്ന് മാറ്റങ്ങൾ അറിഞ്ഞിരിക്കൂ

Synopsis

ഡീമാറ്റ് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ് എന്നിവയിൽ ഒക്ടോബർ മുതൽ വരാനിരിക്കുന്നത് നിരവധി മാറ്റങ്ങൾ. ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ   

രാജ്യത്തെ ബാങ്കിങ് അഥവാ ധനകാര്യവുമായി ബന്ധപ്പെട്ട വികസനങ്ങൾ ആഴ്‌ചകൾ തോറും സംഭവിക്കാറുണ്ട്. മാറ്റങ്ങൾ ദിനംപ്രതി സംഭവിക്കാറുമുണ്ട്.  ദൈനംദിന ചെലവുകൾ നിയന്ത്രിക്കുന്നതിനും ഭാവി ആസൂത്രണം ചെയ്യുന്നതിനും ധനകാര്യവുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ അറിഞ്ഞിരിക്കണം. ഒക്ടോബർ 1 മുതൽ ധനകാര്യ മേഖലയിൽ നിരവധി പരിഷ്‌കാരങ്ങൾ ആണ് ഉണ്ടാകുന്നത്. മികച്ച ധനകാര്യ മാനേജ്മെന്റിനായി അറിഞ്ഞിരിക്കേണ്ട നിയന്ത്രങ്ങൾ ഇതാ;

Read Also: രൂപ വീണ്ടും വീണു; 82 ലേക്കടുത്ത് രൂപയുടെ മൂല്യം

ആദായനികുതി അടയ്ക്കുന്നവർക്ക് അടൽ പെൻഷൻ യോജനയിൽ ചേരാൻ യോഗ്യതയില്ല

ധനമന്ത്രാലയത്തിന്റെ നിയന്ത്രണങ്ങൾ അനുസരിച്ച്, ഒക്ടോബർ 1 മുതൽ ആദായനികുതി അടയ്ക്കുന്നവർക്ക് അടൽ പെൻഷൻ യോജനയിൽ ചേരാൻ അനുമതിയില്ല. 2022 ഒക്ടോബർ 1-നോ അതിനുശേഷമോ  അടൽ പെൻഷൻ യോജനയിൽ ചേർന്ന വ്യക്തി  ആദായനികുതി അടയ്ക്കുന്നയാളാണെന്ന് പിന്നീട് കണ്ടെത്തിയാൽ, അക്കൗണ്ട് ക്ലോസ് ചെയ്യും. കൂടാതെ നാളിതുവരെയുള്ള പെൻഷൻ സമ്പത്ത് വരിക്കാരന് നൽകും

ഡീമാറ്റ് അക്കൗണ്ട് ലോഗിൻ ചെയ്യുന്നതിന് 2 സ്‌റ്റെപ് ഓതെന്റിക്കേഷൻ

ഡീമാറ്റ് അക്കൗണ്ട് ഉടമകൾ 2022 സെപ്തംബർ 30-നകം രണ്ട് രീതിയിലുള്ള ആധികാരികത ഉറപ്പ് വരുത്തിയിരിക്കണം. ഉപയോക്താവിന് മാത്രം അറിയാവുന്ന പാസ്സ്‌വേർഡ്, പിൻ എന്നിവ ഉപയോഗിച്ച് ലോഗിൻ ആധികാരികത ഉറപ്പിക്കണം ഒപ്പം സെക്യൂരിറ്റി ടോക്കൺ, അല്ലെങ്കിൽ ഒട്ടിപി തുടങ്ങിയവ ഉപയോഗിച്ചും ഓതെന്റിക്കേഷൻ നടത്തേണ്ടതാണ്. രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡി വഴിയോ ഫോൺ നമ്പർ വഴിയോ ഒട്ടിപി ലഭിക്കും. അതിനായി ഇമെയിൽ ഐഡിയും ഫോൺ നമ്പറും വെരിഫൈ ചെയ്യേണ്ടതാണ്. 

ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കായുള്ള പുതിയ നിയമങ്ങൾ 

ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കായുള്ള പുതിയ നിയമങ്ങൾ ഒക്ടോബർ ഒന്ന് മുതൽ നിലവിൽ വരും. കാർഡ് ഇഷ്യൂ ചെയ്ത തീയതി മുതൽ 30 ദിവസത്തിനുള്ളിൽ  ഉപഭോക്താവ് ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്തിട്ടില്ലെങ്കിൽ ബാങ്ക്  വൺ ടൈം പാസ്‌വേഡ് അടിസ്ഥാനമാക്കിയുള്ള സമ്മതം തേടും. മറുപടി ലഭിച്ചില്ലെങ്കിൽ  ഉപഭോക്താവിന് യാതൊരു ചെലവും കൂടാചെയ്യണ്ടതാണ്.  

PREV
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ