നിക്ഷേപത്തിലൂടെ ഉയർന്ന വരുമാനം; പലിശ നിരക്ക് ഉയർത്തി ഈ ബാങ്ക്

By Web TeamFirst Published Dec 9, 2022, 6:01 PM IST
Highlights

ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയതിന് പിറകെ രാജ്യത്തെ വിവിധ ബാങ്കുകൾ നിക്ഷേപത്തിന് ഉയർന്ന പലിശ നൽകുന്നു. ഫിക്സഡ് ഡെപോസിറ്റിന് പലിശ ഉയർത്തി ഈ ബാങ്ക്. പുതുക്കിയ നിരക്കുകൾ അറിയാം 
 

പ്രമുഖ സ്വകാര്യ മേഖലയിലെ വായ്പാ ദാതാക്കളായ കൊട്ടക് മഹീന്ദ്ര ബാങ്ക് 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്കരിച്ചു. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, 2022 ഡിസംബർ 9 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. കൊട്ടക് മഹീന്ദ്ര ബാങ്ക് ഇപ്പോൾ സാധാരണ ജനങ്ങൾക്ക് പരമാവധി 6.50 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.00 ശതമാനം പലിശയുംവാഗ്ദാനം ചെയ്യുന്നു. 

ഒരാഴ്ച മുതൽ മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 2.75 ശതമാനം പലിശ നിരക്ക് നൽകുന്നു, അതേസമയം കൊട്ടക് ബാങ്ക് ഇപ്പോൾ രണ്ടാഴ്ച മുതൽ ഒരു മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 3 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു മാസം മുതൽ ഒന്നര മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.25 ശതമാനവും  ഒന്നര മാസം മുതൽ മൂന്ന് മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 3.50 ശതമാനവുമാണ് കൊട്ടക് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. ൯൧ ദിവസം മുതൽ 120 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ഇപ്പോൾ 4 ശതമാനം പലിശ ലഭിക്കുന്നു, അതേസമയം 121 മുതൽ 179 വരെ ദിവസങ്ങൾക്കുള്ളിൽ 4.25 ശതമാനം പലിശ ലഭിക്കും. 180 ദിവസം മുതൽ 270 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്, ബാങ്ക് ഇപ്പോൾ 5.50 ശതമാനം  പലിശയും 271 ദിവസം മുതൽ 363 ദിവസം വരെ കാലാവധിയുള്ളവയ്ക്ക് 5.75 ശതമാനം പലിശനിരക്കും കൊട്ടക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 

click me!