അടിച്ച് കേറി വാ! കെഎസ്ആർടിസിക്ക് 73.50 കോടി രൂപ കൂടി അനുവദിച്ചു, രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ആകെ നൽകിയത് 8,619 കോടി

Published : Feb 26, 2026, 12:50 PM IST
KSRTC

Synopsis

കെ.എസ്.ആര്‍.ടി.സിക്ക് പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ 73.50 കോടി രൂപ കൂടി അനുവദിച്ചു. ഈ വര്‍ഷം മാത്രം 1,399 കോടി രൂപയാണ് കോര്‍പ്പറേഷന് ലഭിച്ചത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ 8,619 കോടി രൂപയുടെ സഹായം നല്‍കിയതായി ധനമന്ത്രി.

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയ്ക്ക് സര്‍ക്കാര്‍ സഹായമായി 73.50 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനുള്ള പ്രതിമാസ തുകയാണ് ലഭ്യമാക്കിയത്. ഈ വര്‍ഷം ഇതിനകം 1,399 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിയ്ക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചത്. പെന്‍ഷന്‍ വിതരണത്തിന് 879 കോടി രൂപയും പ്രത്യേക സഹായമായി 520 കോടി രൂപയും ലഭിച്ചു. ഈ വര്‍ഷം ബജറ്റില്‍ കോര്‍പ്പറേഷനായി നീക്കിവച്ചത് 900 കോടി രൂപയാണ്. ഇതിനുപുറമെ 499 കോടി രൂപയാണ് അധികമായി കെ.എസ്.ആര്‍.ടി.സിയ്ക്ക് ലഭ്യമാക്കിയതെന്നും ധനമന്ത്രി അറിയിച്ചു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 8,619 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി കോര്‍പ്പറേഷന് ലഭിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 5,002 കോടി രൂപയും. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ചേര്‍ന്ന് 13,621 കോടി രൂപയാണ് കോര്‍പ്പറേഷന് സഹായമായി നല്‍കിയത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തില്‍ 1,467 കോടി രൂപ മാത്രമാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ശമ്പളമല്ല പ്രധാനം; ഇന്ത്യയിലെ 'ജെന്‍ സി'ക്കാര്‍ക്ക് ജോലിയില്‍ വേണ്ടത് എന്തൊക്കെ? റിപ്പോര്‍ട്ട് പുറത്ത്
പാല്‍വില ഇനിയും കൂടും, പച്ചക്കറി വിലയും കുതിക്കും; കാലവര്‍ഷം ചതിച്ചാല്‍ കാത്തിരിക്കുന്നത് വന്‍ വിലക്കയറ്റം