സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി; സ്ലാബുകളിൽ 50 ശതമാനം വർദ്ധനവ് പ്രഖ്യാപിച്ച് ബജറ്റ്

Published : Feb 07, 2025, 11:50 AM ISTUpdated : Feb 07, 2025, 01:07 PM IST
സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി; സ്ലാബുകളിൽ 50 ശതമാനം വർദ്ധനവ് പ്രഖ്യാപിച്ച് ബജറ്റ്

Synopsis

കുറ‌ഞ്ഞ സ്ലാബിൽ ഒരു ആറിന് അഞ്ച് രൂപയായിരുന്നത് ഏഴര രൂപയായി ഉയരും. ഏറ്റവും ഉയർന്ന സ്ലാബിൽ 30 രൂപായായിരുന്നത് 45 രൂപയായും വ‍ർദ്ധിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി ബജറ്റ് പ്രഖ്യാപനം. നിലവിലുള്ള നികുതി സ്ലാബുകളിൽ 50 ശതമാനത്തിന്റെ വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന നികുതി ഏറ്റവും കുറ‌ഞ്ഞ സ്ലാബ് നിരക്കായ ഒരു ആറിന് (2.47 സെന്റ്) അഞ്ച് രൂപ എന്നുള്ളത് ഏഴര രൂപയായി മാറും. ഉയർന്ന സ്ലാബ് നിരക്കായ ഒരു ആറിന് 30 രൂപ എന്നുള്ളത് 45 രൂപയായും മാറും.

ഭൂനികുതി പരിഷ്കരണത്തിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പഞ്ചായത്ത് പ്രദേശങ്ങളിൽ 8.1 ആർ വരെ വിസ്തൃതിയുള്ള ഭൂമിക്കാണ് ആദ്യ സ്ലാബിലെ 7.50 രൂപ വരെയുള്ള നികുതി നിരക്ക് ബാധകമാവുന്നത്. ഉൾപ്പെടുന്ന 8.1 ആറിന് മുകളിൽ വിസ്തൃതിയുള്ള ഭൂമിക്ക് ഒരു ആറിന് പ്രതിവർഷം 8 രൂപയായിരുന്നത് 12 രുപയായിട്ട് വർദ്ധിപ്പിച്ചു.

മുനിസിപ്പൽ കൗൺസിൽ പ്രദേശങ്ങളിൽ 2.43 ആർ വരെയുള്ള ഭൂമിക്ക് 10 രൂപ നിരക്കിലായിരുന്നത് ഇനി മുതൽ 15 രൂപയായിരിക്കും നികുതി. 2.43 ആറിന് മുകളിലുള്ള ഭൂമിക്ക് 15 രൂപയായിരുന്നത് ഇനി മുതൽ 22.50 രൂപാ നിരക്കിലായിരിക്കും. മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ 1.62 ആ‍ർ വരെയുള്ള ഭൂമിക്ക് 20 രൂപയായിരുന്നത് 30 രൂപയായിട്ടും, 1.62 ആറിന് മുകളിലുള്ള ഭൂമിക്ക് 30 രൂപയായിരിക്കുന്ന നിരക്ക് 45 രൂപയായിട്ടുമായിരിക്കും കൂട്ടുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

​ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്നത് യുപിഐ; സർവേ റിപ്പോർട്ട് പുറത്ത്
സ്വര്‍ണം വാങ്ങുന്നവരും വില്‍ക്കുന്നവരും ശ്രദ്ധിക്കുക: പുതിയ നികുതി നിയമങ്ങള്‍ ഇങ്ങനെ