LIC IPO : എൽഐസി ഐപിഒ : നിക്ഷേപിക്കാനുള്ള അവസാന അവസരം

Published : May 09, 2022, 12:54 PM ISTUpdated : May 09, 2022, 01:19 PM IST
LIC IPO : എൽഐസി ഐപിഒ : നിക്ഷേപിക്കാനുള്ള അവസാന അവസരം

Synopsis

എൽഐസിയുടെ ഓഹരികൾ സ്വന്തമാക്കാനുള്ള അവസാന അവസരമാണ് ഇന്ന്. ആഗോള വിപണിയിലെ പണപ്പെരുപ്പ ആശങ്കകൾ, നിരക്ക് വർധന ആശങ്കകൾ, എന്നിവയ്ക്കിടയിലും എൽഐസി ഐപിഒ മുന്നേറുന്നുണ്ട്.

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ ( Life Insurance Corporation ) പ്രാരംഭ പബ്ലിക് ഓഫറിംഗ് (Initial public offering) അവസാന ദിവസത്തിലേക്ക് കടന്നു. എൽഐസിയുടെ (LIC) ഓഹരികൾ സ്വന്തമാക്കാനുള്ള അവസാന അവസരമാണ് ഇന്ന്. ആഗോള വിപണിയിലെ പണപ്പെരുപ്പ ആശങ്കകൾ, നിരക്ക് വർധന ആശങ്കകൾ, എന്നിവയ്ക്കിടയിലും എൽഐസി ഐപിഒ മുന്നേറുന്നുണ്ട്.

എൽഐസിയുടെ (LIC) 3.5 ശതമാനം ഓഹരികളാണ് വിൽപ്പനയ്ക്കുള്ളത്. ഇതിലൂടെ  21,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വിൽപ്പനയാണ് നടന്നുകൊണ്ടിരിക്കുന്നത്.  ഓഹരികളിൽ 1,581,249 യൂണിറ്റുകൾ വരെ ജീവനക്കാർക്കും 22,137,492 വരെ പോളിസി ഉടമകൾക്കുമായി സംവരണം ചെയ്തിട്ടുണ്ട്. എൽഐസിയുടെ മെഗാ ഐപിഒയ്ക്ക് മുന്നോടിയായി ആങ്കർ നിക്ഷേപകരിൽ നിന്ന് തിങ്കളാഴ്ച 5,627 കോടി രൂപ സമാഹരിച്ചിരുന്നു. തുകയുടെ 71 ശതമാനവും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളിൽ നിന്നാണ്. 

നിക്ഷേപകർക്കായി ഇപ്പോൾ തുറന്നിരിക്കുന്ന എൽഐസി പ്രാരംഭ പബ്ലിക് ഓഫറിംഗ് (IPO) മെയ് 9 ന് അവസാനിക്കും. എൽഐസിയുടെ ഓരോ ഇക്വിറ്റി ഓഹരിക്കും 902-949 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.  എന്നാൽ പോളിസി ഉടമകൾക്ക് 60 രൂപ കിഴിവ് എൽഐസി  വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ റീട്ടെയിൽ നിക്ഷേപകർക്കും ജീവനക്കാർക്കും 45 രൂപ കിഴിവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓഫർ ഫോർ സെയിൽ (OFS) വഴിയാണ് 22.13 കോടി ഇക്വിറ്റി ഷെയറുകളുടെ ഓഹരി വിൽപ്പന. മെയ് 17ന് ഓഹരികൾ ലിസ്റ്റ് ചെയ്യപ്പെടാനാണ് സാധ്യത. വലിപ്പം കുറച്ചെങ്കിലും, എൽഐസിയുടെ ഐപിഒ ഇന്ത്യയിലെ എക്കാലത്തെയും വലിയ ഐപിഒ ആയിരിക്കും, 2021 നവംബറിൽ പേടിഎം നടത്തിയ 18,300 കോടി രൂപയുടെ ഐപിഒയെ മറികടക്കും. 

നിരീക്ഷകരുടെ വീക്ഷണത്തിൽ ഏകദേശം 985  (949 + 36 രൂപ) രൂപയാണ് എൽഐസി ഐപിഒ ജിഎംപി. എൽഐസി ഐപിഒ പ്രൈസ് ബാൻഡായ 902 രൂപയിൽ നിന്ന് ഏകദേശം 3 ശതമാനം കൂടുതലാണ് ഇത്. ഐപിഒ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ട്രേഡ് ചെയ്യപ്പെടുന്ന പ്രീമിയം തുകയാണ് ജിഎംപി. ലളിതമായി പറഞ്ഞാൽ, ഐ‌പി‌ഒ നടത്തുന്ന കമ്പനിയുടെ ഓഹരികൾ ഓഹരി വിപണിക്ക് പുറത്ത് വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു. ഐപിഒ ലിസ്റ്റിംഗ് സമയത്തെ തുക എങ്ങനെയായിരിക്കുമെന്ന് ജിഎംപിയിലൂടെ പ്രതിഫലിക്കും. എൽഐസി ഐപിഒ ലിസ്റ്റിംഗ്  നടക്കാൻ ഏറ്റവും സാധ്യതയുള്ള തിയതി മെയ് പതിനേഴാണ്. 

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം