40 വയസ്സിൽ പെൻഷനോ? വാസ്തവമാണ്! എൽഐസി സരൾ പെൻഷൻ യോജനയെക്കുറിച്ച് അറിയേണ്ടതെല്ലാം

Published : May 02, 2023, 06:35 PM IST
40 വയസ്സിൽ പെൻഷനോ? വാസ്തവമാണ്! എൽഐസി സരൾ പെൻഷൻ യോജനയെക്കുറിച്ച് അറിയേണ്ടതെല്ലാം

Synopsis

40 വയസ്സിൽ വിരമിക്കാം, എങ്ങനെ? എൽഐസി സരൾ പെൻഷൻ പ്ലാനിൽ നിക്ഷേപം തുടങ്ങിയാൽ നിശ്ചിത തുക തിരികെ ലഭിക്കുന്നതിന് കാത്തിരിക്കേണ്ടിവരില്ല.

നിക്ഷേപം റിട്ടയർമെന്റ് പ്ലാനിലേക്കാണെങ്കിൽ മാസവരുമാനമായുള്ള തുക എപ്പോൾ തിരിച്ചുകിട്ടുമന്ന  ആശങ്ക മിക്കവർക്കുമുള്ളതാണ്. എന്നാൽ എൽഐസി സരൾ പെൻഷൻ പ്ലാനിൽ നിക്ഷേപം തുടങ്ങിയാൽ നിശ്ചിത തുക തിരികെ ലഭിക്കുന്നതിന് കാത്തിരിക്കേണ്ടിവരില്ല. എൽഐസിയുടെ സരൾ പെൻഷൻ യോജനയിൽ പണം നിക്ഷേപിച്ചാൽ 40 വയസ്സിൽ വിരമിക്കാം. ഈ എൽഐസി പെൻഷൻ സ്‌കീം ഉപയോഗിച്ച് നിങ്ങളുടെ വിരമിക്കൽ എങ്ങനെ വേഗത്തിലാക്കാമെന്ന് നോക്കാം.

 സരൾ പെൻഷൻ യോജന

ഒറ്റത്തവണ നിക്ഷേപത്തിലൂടെ, ആവശ്യക്കാർക്ക് 40 ആം വയസ്സുമുതൽ പെൻഷൻ തുക കയ്യിലെത്തുമെന്നതാണ് സരൾ പെൻഷൻ യോജനയുടെ പ്രധാന സവിശേഷത. മാസത്തിൽ പെൻഷൻ ഉറപ്പാക്കുന്ന നിക്ഷേപ പദ്ധതിയാണിത്. അതായത് ഒരു നിശ്ചിതതുകയുടെ പോളിസി എടുത്താൽ  ജീവിതകാലം മുഴവനും സ്ഥിരവരുമാനം ഉറപ്പാണ്. നിക്ഷേപകന് പദ്ധതിതുകയുടെ 100 ശതമാനം തിരികെ ലഭിക്കുകയും ചെയ്യും.

ALSO READ: അവസാന തീയതി നാളെ; ഉയർന്ന പെൻഷന് അപേക്ഷിക്കാൻ മറക്കേണ്ട

40 വയസ്സാണ് പോളിസിയിൽ ചേരാനുള്ള കുറഞ്ഞ പ്രായപരിധി. 80 വയസ്സുവരെ പദ്ധതിയിൽ അംഗമാകാം. ജോയിന്റ് ലൈഫ് ആന്വിറ്റിയാണെങ്കിൽ ഒരാൾക്ക് മാത്രമേ വായ്പ ലഭിക്കുകയുള്ളു. ഓഹരി വിപണിയുമായി ബന്ധമില്ലാത്ത നോൺലിങ്ക്ഡ് പ്ലാനാണിത്. നിങ്ങൾക്ക് പരിചയമുള്ള എൽഐഎസി ഏജന്റ് വഴിയോ, അടുത്തുള്ള എൽഐസിഓഫീസ് സന്ദർശിച്ചോ പദ്ധതിയിൽ അംഗമാകാം. അല്ലെങ്കിൽ www.licindia.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും സരൾ പെൻഷൻ പദ്ധതിയിൽ ചേരാം.

എൽഐസി സരൾ പെൻഷൻ പ്ലാനിലൂടെ പോളിസി ഉടമയ്ക്ക് രണ്ട് തരം ആന്വിറ്റികൾ ലഭിക്കും. പർച്ചേസ് വിലയുടെ നൂറ് ശതമാനം നേട്ടം ലഭിക്കുന്ന ലൈഫ് ആന്വിറ്റി, മരണശേഷം പർച്ചേസ് വിലയുടെ 100 ശതമാനം നൽകുന്ന ജോയിന്റ് ലൈഫ് ലാസ്റ്റ് സർവൈവവർ ആന്വിറ്റി എന്നിങ്ങനെയാണ് രണ്ട് തരം ആന്വിറ്റികൾ

പെൻഷൻ തുക - ചുരുങ്ങിയ ആന്വുറ്റി 12000

സരൾ പെൻഷൻ പ്ലാൻ ഇമ്മിഡിയറ്റ് ആന്വിറ്റി പദ്ധതിയായതിനാൽ പോളിസിയിൽ ചേർന്ന് വൈകാതെ തന്നെ പെൻഷൻ ലഭിക്കുമെന്ന പ്രത്യേകതയുണ്ട്. നാല് ഓപ്ഷനുകളിലാണ് പോളിസി ലഭിക്കുക. ഇത് പ്രകാരം പ്രതിമാസം, മൂന്ന് മാസത്തിലൊരിക്കൽ, ആറ് മാസം കൂടുമ്പോൾ , വർഷത്തിലൊരിക്കൽ ഇങ്ങനെ ഏത് രീതിയിൽ വേണമെങ്കിലും നിക്ഷേപകർക്ക് പെൻഷൻ തുക സ്വീകരിക്കാം. വർഷം 12000 രൂപയാണ് പോളിസി ഉടമയ്ക്ക് ലഭിക്കാവുന്ന ചുരുങ്ങിയ ആന്വുറ്റി. 1000 രൂപയാണ് ചുരുങ്ങിയ പ്രതിമാസ ആന്വിറ്റി. സരൾ പെൻഷൻ പദ്ധതിയിലൂടെ ചുരുങ്ങിയ പാദവാർഷിക  ആന്വിറ്റിയായി 3000 രൂപയും, അർധവാർഷിക ആന്വിറ്റി 6000 രൂപയും ലഭി്ക്കും.

ALSO READ: 'മുകേഷ് അംബാനി മത്സരിക്കട്ടെ, ഭയമില്ല ബഹുമാനം മാത്രം'; ഇന്ത്യയിൽ പത്താമത്തെ ഫാക്ടറിയുമായി നെസ്‌ലെ

40 ആം വയസ്സിൽ നിങ്ങൾ 10 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ പ്രതിവർഷം നിങ്ങൾക്ക് ഏകദശം 50,000 രൂപ ലഭിക്കും. പ്രീമിയം കൂടുന്തോറും വാർഷിക ആന്വിറ്റിയും കൂടും. 6 മാസത്തിന് ശേഷം പോളിസി  സറണ്ടർ ചെയ്യുമ്പോൾ, വാങ്ങൽ വിലയുടെ 95% (ഒറ്റ പ്രീമിയം) റീഫണ്ട് ചെയ്യപ്പെടും.പ്ലാൻ വാങ്ങി ആറ് മാസം പൂർത്തിയായാൽ പോളിസി ഉടമയ്ക്ക് വായ്പയെടുക്കാനുള്ള സൗകര്യവും ലഭിക്കുന്നതാണ്.

PREV
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും