ഒരു മാസത്തിനിടെ ഐസിഐസിഐ ബാങ്കിന്റെ 13.8 കോടി ഓഹരികൾ എൽഐസി വിറ്റു

By Web TeamFirst Published Dec 28, 2020, 10:29 PM IST
Highlights

നവംബർ 27 മുതൽ ഡിസംബർ 24 വരെയുള്ള കാലയളവിലാണ് ഓഹരികൾ വിറ്റഴിച്ചത്.

ദില്ലി: ഒരു മാസത്തിനിടെ രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ 13.8 കോടിയിലേറെ ഓഹരികൾ പൊതുമേഖലാ സ്ഥാപനമായ എൽഐസി വിറ്റഴിച്ചു. ബാങ്കിന്റെ ആകെ ഓഹരികളിൽ 2.002 ശതമാനം വരും വിറ്റഴിക്കപ്പെട്ട ഓഹരികൾ. 

നവംബർ 27 മുതൽ ഡിസംബർ 24 വരെയുള്ള കാലയളവിലാണ് ഓഹരികൾ വിറ്റഴിച്ചത്. സ്റ്റോക് എക്സ്ചേഞ്ചിൽ സമർപ്പിച്ച റെഗുലേറ്ററി ഫയലിങിലാണ് എൽഐസി ഈ കാര്യങ്ങൾ അറിയിച്ചത്. ഇതോടെ ബാങ്കിൽ, എൽഐസിയുടേതായി അവശേഷിക്കുന്ന ഓഹരികളുടെ എണ്ണം 6.74 ശതമാനമായി കുറഞ്ഞു. നേരത്തെ ഇത് 8.74 ശതമാനമായിരുന്നു. 

ഐസിഐസിഐ ബാങ്കിന്റെ ഓഹരികൾ തിങ്കളാഴ്ച ഓഹരി വ്യാപാരം അവസാനിച്ചപ്പോൾ 520.20 രൂപയിലാണ് ഉള്ളത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ കണക്കാണിത്. തൊട്ടടുത്ത വ്യാപാര ദിവസത്തെ അപേക്ഷിച്ച് 1.28 ശതമാനം ഉയർന്ന വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

click me!