അതിജീവനത്തിന് സുസ്ഥിര വികസനം ആവശ്യമാണെന്ന് ലോക്‌നാഥ് ബെഹ്‌റ

Published : Jan 28, 2025, 06:10 PM IST
അതിജീവനത്തിന് സുസ്ഥിര വികസനം ആവശ്യമാണെന്ന് ലോക്‌നാഥ് ബെഹ്‌റ

Synopsis

വാട്ടര്‍ മെട്രോ കേരളത്തില്‍ വിജയിച്ചതോടെ ഗുജറാത്ത് അടക്കമുള്ള 18 സംസ്ഥാനങ്ങളില്‍ ഈ മോഡല്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

അതിജീവനത്തിന് സുസ്ഥിര വികസനം ആവശ്യമാണെന്ന് ലോക്‌നാഥ് ബെഹ്‌റ.ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

വാട്ടര്‍ മെട്രോ കേരളത്തില്‍ വിജയിച്ചതോടെ ഗുജറാത്ത് അടക്കമുള്ള 18 സംസ്ഥാനങ്ങളില്‍ ഈ മോഡല്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

'കേരളത്തിലെ മെട്രോ-വാട്ടര്‍ മെട്രോ ഗതാഗത സംവിധാനം സുസ്ഥിര ഗതാഗത സംവിധാനത്തിന് ഉദാഹരണമാണ്. കൊച്ചിയിലേക്ക് കൂടുതല്‍ സുസ്ഥിര സൗകര്യങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വാട്ടര്‍ മെട്രോയുമായി ബന്ധപ്പെട്ട എല്ലാ വികസനവും സുസ്ഥിരമാണ്. ക്ഷേമവും സുരക്ഷയും ആടിസ്ഥാനമാക്കിയുള്ള സുസ്ഥിര വികസനമാണ് നാം ലക്ഷ്യം വെയ്‌ക്കേണ്ടത്.' ബെഹ്‌റ പറഞ്ഞു.  

പരിസ്ഥിതി നാശം നടക്കുന്നത് ആഗോളതലത്തിലാണെങ്കിലും പ്രാദേശികമായി പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇന്ത്യയുടെ ജോണ്‍ ഭൗമ ശാസ്ത്ര മന്ത്രാലയത്തിലെ ശാസ്ത്രജ്ഞയായ ഡോ ശിഖ എലിസബത്ത് പറഞ്ഞു. ഉഷ്ണ തരംഗം, വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങി നിരവധി പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ്  ഇന്ന് ലോകം അനുഭവിക്കുന്നത്. ഓരോ മഴക്കാലത്തും നാം പേടിയോടെയാണ് കഴിയുന്നത്. എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് അങ്ങനെയായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

ചില കമ്പനികള്‍ കാര്‍ബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ആപ്പിള്‍ 2025ല്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജെയിന്‍ സര്‍വ്വകലാശാലയുടെ ഉപദേശക സമിതി അംഗം ഡോ കൃഷ്ണന്‍ എന്‍വിഎച്ച് പറഞ്ഞു. അറിവിന്റെ ജനാധിപത്യവത്കരണം നടക്കേണ്ടതുണ്ട്. എഐ അടക്കമുള്ള സാങ്കേതികവിദ്യകള്‍ കാലാവസ്ഥാ പഠനത്തിന് ഉപയോഗിക്കണമെന്ന് ജെയിന്‍ സര്‍വ്വകലാശാലയുടെ ഉപദേശക സമിതി അംഗം ശ്രീധരന്‍ മൂര്‍ത്തി പറഞ്ഞു.

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്