
തിരുവനന്തപുരം: പാചക വാതക സിലണ്ടറിന് വില കൂട്ടി. സബ്സിഡിയുള്ള പാചക വാതകത്തിന്റെ വില സിലിണ്ടറിന് 2 രൂപ എട്ട് പൈസയാണ് കൂട്ടിയത്.
സബ്സിഡിയില്ലാത്ത സിലിണ്ടറിന് 42 രൂപ 50 പൈസ ഇനിമുതല്‍ അധികം നൽകേണ്ടിവരും. തുടച്ചയായ മൂന്ന് മാസം വില കുറച്ചതിന് ശേഷമാണ് ഇപ്പോൾ വില കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിലെ വില ഉയർന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വില കൂടാനുളള പ്രധാന കാരണങ്ങള്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം നിലവില്‍ 70.98 എന്ന താഴ്ന്ന നിലയില്‍ തുടരുകയാണിപ്പോള്‍.