വസ്തു നികുതി പിഴ കൂടാതെ അടയ്ക്കാനുളള തീയതി സർക്കാർ നീട്ടി

Published : Mar 21, 2020, 11:24 AM IST
വസ്തു നികുതി പിഴ കൂടാതെ അടയ്ക്കാനുളള തീയതി സർക്കാർ നീട്ടി

Synopsis

കൊവി‍ഡ് -19 പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. 

തിരുവനന്തപുരം: സംസ്ഥാനത്തെ വസ്തു നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനും വിവിധ ലൈസൻസുകൾ പുതുക്കുന്നതിനുമുളള അവസാന തീയതി ഏപ്രിൽ 30 വരെ നീട്ടിയതായി മന്ത്രി എ സി മൊയ്തീൻ അറിയിച്ചു. നേരത്തെ മാർച്ച് 31 ന് മുൻപ് വസ്തു നികുതികൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പിരിച്ചെടുക്കണമെന്ന വകുപ്പ് സെക്രട്ടറിയുടെ നിർദ്ദേശമാണ് പിൻവലിച്ചത്. 

കൊവി‍ഡ് -19 പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. നികുതി പിരിവിനായി ക്യാംപുകൾ സംഘടിപ്പിക്കണമെന്നുളള നിർദ്ദേശമാണ് നേരത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിച്ചിരുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടയ്ക്കുന്നതിനുമുളള അവസാന തീയതിയും ഏപ്രിൽ 30 ലേക്ക് നീട്ടിയിട്ടുണ്ട്. 

PREV
click me!

Recommended Stories

ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ; നിത്യോപയോഗ സാധനങ്ങള്‍ക്ക് വീണ്ടും വില കൂടും, വില കൂട്ടുന്നത് ഈ കമ്പനികള്‍
ഹോട്ടലുകൾക്ക് ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ; വാണിജ്യ എൽപിജി സിലിണ്ടറിന് 209 രൂപ കുറച്ചു