Lulu Mall Trivandrum: പുതിയ ലുലുവിൽ 12 തിയേറ്റർ, 200 ലേറെ കടകൾ, 2500 പേർക്ക് ഫുഡ് കോർട്ട്, വിശാലമായ പാർക്കിങ്

Published : Dec 16, 2021, 11:30 AM IST
Lulu Mall Trivandrum:  പുതിയ ലുലുവിൽ 12 തിയേറ്റർ, 200 ലേറെ കടകൾ, 2500 പേർക്ക് ഫുഡ് കോർട്ട്, വിശാലമായ പാർക്കിങ്

Synopsis

ഇരുചക്ര വാഹനങ്ങളടക്കം 3500 ലേറെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാവുന്ന മൾട്ടിലെവൽ പാർക്കിങ് സംവിധാനമാണ് ഇവിടെ ഒരുക്കിയത്. എട്ട് നിലകളിലായാണ് ഈ സംവിധാനം

തിരുവനന്തപുരം: ഇന്ന് തുറക്കുന്ന തിരുവനന്തപുരത്തെ ലുലു മാളിലുള്ളത് 12 സിനിമാ തിയേറ്ററുകൾ. പിവിആർ സിനിമാസ് ഒരുക്കുന്ന 12 മൾട്ടിപ്ലക്സ് സ്ക്രീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. 200 ലേറെ അന്താരാഷ്ട്ര ബ്രാന്റുകളും ലുലു മാളിലെ കടകളെ സമ്പന്നമാക്കും. ഇതടക്കം വമ്പൻ സൗകര്യങ്ങളാണ് മാളിൽ ഒരുക്കിയിരിക്കുന്നത്.

ഇരുചക്ര വാഹനങ്ങളടക്കം 3500 ലേറെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാവുന്ന മൾട്ടിലെവൽ പാർക്കിങ് സംവിധാനമാണ് ഇവിടെ ഒരുക്കിയത്. എട്ട് നിലകളിലായാണ് ഈ സംവിധാനം. ഇതിന്റെ ബേസ്മെന്റിൽ 1000 വാഹനങ്ങൾക്കും, ഓപ്പൺ പാർക്കിങ് ഏരിയയിൽ 500 വാഹനങ്ങൾക്കും പാർക്ക് ചെയ്യാനാവും.

ഒരേസമയം 2500 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ടാണ് മറ്റൊരു പ്രധാന ആകർഷണം. കുട്ടികൾക്കുള്ള കളിയിടമായി ഫൺട്യൂറ എന്ന എന്റർടൈൻമെന്റ് സെന്ററും സജ്ജമാണ്. 80000 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ് ഫൺട്യൂറ നിർമിച്ചത്. ലുലു കണക്ട്, ലുലു ഫാഷൻ സ്റ്റോർ, ലുലു സെലിബ്രേറ്റ് എന്നിവയ്ക്ക് പുറമെ 200 ലേറെ അന്താരാഷ്ട്ര ബ്രാന്റുകളുടെ ഷോപ്പുകളും ലുലു മാളിൽ ഉപഭോക്താക്കളെ കാത്തിരിപ്പുണ്ട്. 

ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്നാണ് തിരുവനന്തപുരത്തെ ലുലു മാൾ. 2000 കോടി രൂപ നിക്ഷേപിച്ചാണ് ഈ വമ്പൻ ഷോപ്പിങ് അനുഭവത്തിന്റെ വാതിൽ തുറക്കുന്നത്. 20 ലക്ഷത്തോളം സ്ക്വയർ ഫീറ്റാണ് മാളിന്റെ ആകെ വിസ്തീർണം. ടെക്നോപാർക്കിന് സമീപത്ത് പണികഴിപ്പിച്ച മാളിന്റെ മറ്റൊരു പ്രധാന ആകർഷണം രണ്ട് ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തീർണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ്.

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്
റഷ്യന്‍ വിപണി പിടിക്കാന്‍ ഇന്ത്യ; മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നീക്കം