ഒരു വെടിക്ക് രണ്ടു പക്ഷി: സ്കോച്ചിന് വിലകുറച്ച്‌ നേട്ടമുണ്ടാക്കാൻ മഹാരാഷ്ട്ര

By Web TeamFirst Published Nov 20, 2021, 2:31 PM IST
Highlights

നേരത്തെ സ്കോച്ച് വിസ്കിയുടെ മാനുഫാക്ചറിങ് വിലയുടെ   300 ശതമാനമായിരുന്നു സംസ്ഥാനത്തെ എക്സൈസ് തീരുവ. ഇത് 150% ആക്കിയാണ് കുറച്ചിരിക്കുന്നത്. 

മുംബൈ : ഇറക്കുമതിചെയ്യുന്ന സ്കോച്ചിന് ( scotch) വിലകുറച്ച്  മഹാരാഷ്ട്ര സർക്കാർ (Maharashtra govt). ഇറക്കുമതിചെയ്യുന്ന സ്കോച്ച് വിസ്കിയുടെ എക്സൈസ് തീരുവ 50 ശതമാനമാണ് കുറച്ചത്. മറ്റു സംസ്ഥാനങ്ങളിലെ വിലയ്ക്ക് തുല്യമായ വിലയിലേക്ക് ഇതോടെ സംസ്ഥാനത്തെ സ്‌കോച്ച് വിസ്കിയുടെ വില (scotch whisky price) എത്തി.

നേരത്തെ സ്കോച്ച് വിസ്കിയുടെ മാനുഫാക്ചറിങ് വിലയുടെ   300 ശതമാനമായിരുന്നു സംസ്ഥാനത്തെ എക്സൈസ് തീരുവ. ഇത് 150% ആക്കിയാണ് കുറച്ചിരിക്കുന്നത്. ഒരു വർഷം 100 കോടി രൂപയാണ് സംസ്ഥാനത്തിന് സ്കോച്ച് വിസ്കിയുടെ വിൽപനയിലൂടെ ലഭിക്കുന്ന വരുമാനം.

എന്നാൽ തീരുവ കുറച്ചതോടെ സ്കോച്ച് വിസ്കിയുടെ സംസ്ഥാനത്തെ വില്പന ഉയരുമെന്നാണ് സംസ്ഥാനം കണക്കുകൂട്ടുന്നത്. നിലവിൽ ശരാശരി ഒരു ലക്ഷം കുപ്പികൾ വിൽക്കപ്പെടുന്ന സ്ഥാനത്ത് രണ്ട് ലക്ഷം കുപ്പികൾ വർഷം വിൽക്കപ്പെടും എന്നാണ് സംസ്ഥാനം കണക്കുകൂട്ടുന്നത്. ഇതോടെ വരുമാനം 250 കോടി രൂപയായി ഉയരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

സംസ്ഥാനത്ത് സ്കോച്ച് വിസ്കിയുടെ വില അധികമായതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് മഹാരാഷ്ട്രമഹാരാഷ്ട്രയിലേക്ക് നിയമവിരുദ്ധമായി സ്കോച്ച് വിസ്കി എത്തിക്കുന്ന സംഘം സജീവമാണ്. സമീപ സംസ്ഥാനങ്ങളിലെ വിലയ്ക്ക് സമാനമായി മഹാരാഷ്ട്രയിലെ വില കുറച്ചതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സ്കോച്ച് വിസ്കിയുടെ തടയാമെന്നും മഹാരാഷ്ട്ര സർക്കാർ കണക്കുകൂട്ടുന്നു.

ആരോഗ്യ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം

click me!