ഡിജിറ്റല്‍ യുഗത്തില്‍ സൈബര്‍ ശത്രുവിനെ തിരിച്ചറിയണം: മനോജ് എബ്രഹാം

Published : Jan 28, 2025, 10:02 AM IST
ഡിജിറ്റല്‍ യുഗത്തില്‍ സൈബര്‍ ശത്രുവിനെ തിരിച്ചറിയണം: മനോജ് എബ്രഹാം

Synopsis

എപ്പോള്‍ വേണമെങ്കിലും ആരാലും ഹാക്ക് ചെയ്യപ്പെടാവുന്ന സാഹചര്യത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍  സൈബര്‍ ശത്രുവിനെ ഓരോ മനുഷ്യരും തിരിച്ചറിയണമെന്നും  ഡിജിറ്റല്‍ യുഗത്തില്‍ ആരും ക്രിമിനല്‍ ആകാമെന്നും മനോജ് എബ്രഹാം ഐപിഎസ്. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആഥിധേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ െൈസബര്‍ സുരക്ഷാ വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എപ്പോള്‍ വേണമെങ്കിലും ആരാലും ഹാക്ക് ചെയ്യപ്പെടാവുന്ന സാഹചര്യത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്.  സംഘടന, വ്യവസ്ഥിതി, സ്ഥാപനം, ഡിവൈസ്, ഡെസ്‌ക്ടോപ്, മൊബൈല്‍ എന്ന് വേണ്ട ആരാലും ആക്രമിക്കപ്പെടാം. സൈബര്‍ ആക്രമണങ്ങളുടെ വ്യാപ്തി മറ്റ് ആക്രമണങ്ങളേക്കാള്‍ വലുതാണ്. ഡിജിറ്റല്‍യുഗത്തിന്റെ വളര്‍ച്ചയ്ക്ക് അനുസരിച്ച്   കുറ്റകൃത്യങ്ങളും വളരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാത്രമല്ല, ഇന്റര്‍നെറ്റ് കുറ്റകൃത്യങ്ങള്‍ ഹാക്കിങ്ങില്‍ മാത്രം ഒതുങ്ങുന്നതല്ല. ടര്‍ക്കി ഓയില്‍ പൈപ്പ്‌ലൈന്‍, ജെര്‍മ്മന്‍ സ്റ്റീല്‍ ഫാക്ടറി ബ്ലാസ്റ്റ്, ഫ്‌ലോറിഡ വാട്ടര്‍ സപ്ലെ ആക്രമണം തുടങ്ങിയവയെല്ലാം ഇന്റര്‍നെറ്റ് ഉപയോഗിച്ച് നടത്തിയ തീവ്രവാദ ആക്രമണങ്ങളാണ്. വെറുമൊരു ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് മനുഷ്യരുടെ ജീവനും സ്വത്തിനും അപായമുണ്ടാക്കാന്‍ തക്ക വലിയ ഭീകരാക്രമണങ്ങള്‍ നമ്മുടെ ലോകത്ത് നടന്നിട്ടുള്ളതിന്റെ ഉദാഹരണമാണ് ഇവയെല്ലാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരാള്‍ക്ക് മറ്റൊരു വ്യക്തിയെയോ വിഭാഗത്തെയോ ആക്രമിക്കണമെങ്കില്‍ ബോംബോ മിസൈലോ ഒന്നും വേണ്ട. ആര്‍ക്കും എവിടെയിരുന്നും ആക്രമണം നടത്തുന്നതിന് ന്റര്‍നെറ്റ് മാത്രം മതിയെന്ന് ഇതിനോടകം തെളിഞ്ഞതാണ്. ഇതിനുള്ള ഏക പരിഹാരം സ്വയം സുരക്ഷയും അവബോധവുമാണ്. 'എപ്പോഴും ഇന്റര്‍നെറ്റാല്‍ ആക്രമിക്കപ്പെടാവുന്നവരാണെന്നുള്ള ബോധ്യത്തില്‍ ജീവിക്കുക. നിങ്ങളുടെ സൈബര്‍ ശത്രുവിനെ തിരിച്ചറിയാനുള്ള കഴിവുണ്ടാക്കിയെടുക്കുക. സമൂഹമാധ്യമങ്ങളില്‍ പരിചയപ്പെടുന്ന ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. ആളുകളെ തന്നെ വെരിഫൈ ചെയ്യണം'- മനോജ് എബ്രഹാം പറഞ്ഞു.

കൂടാതെ സ്ഥാപനങ്ങളുടെയും വ്യക്തികളുടെമെല്ലാം വിവരങ്ങള്‍ വലിയ തോതില്‍ ഹാക്ക് ചെയ്യപ്പെടുന്ന ഈ കാലത്ത് നമ്മുടെ ബാക്ക്അപ് മാനേജ്‌മെന്റ് സിസ്റ്റം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ''എന്നിരുന്നാലും സൈബര്‍ സുരക്ഷയുടെ ആകെത്തുകയെന്തെന്നാല്‍ നമ്മള്‍ ഇതിനെക്കുറിച്ച് പഠിച്ചുകൊണ്ടും പഠിപ്പിച്ചുകൊണ്ടും ഇരിക്കുക''- അദ്ദേഹം വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

വമ്പൻ തിരിച്ചുവരവിൽ ഇന്ത്യൻ രൂപ! ഡോളറിനെതിരെ പടപൊരുതാൻ ആർബിഐയുടെ ഇടപെടൽ
Gold Rate Today: വിവാഹ വിപണി കിതയ്ക്കുന്നു, സ്വർണവിലയിൽ നേരിയ ഇടിവ്; ഉപഭോക്താക്കൾക്ക് ആശ്വാസത്തിന് വകയുണ്ടോ?