ടിഡിഎസ് ഈടാക്കിയത് ഫോം 26 എഎസില്‍ ഇല്ലേ? അധിക നികുതി ബാധ്യത കാത്തിരിക്കുന്നു

Published : Feb 06, 2025, 06:08 PM IST
ടിഡിഎസ് ഈടാക്കിയത് ഫോം 26 എഎസില്‍ ഇല്ലേ? അധിക നികുതി ബാധ്യത കാത്തിരിക്കുന്നു

Synopsis

ടിഡിഎസ് ഈടാക്കുന്നവര്‍ റിവൈസ്ഡ് ടിഡിഎസ് റിട്ടേണ്‍ നല്‍കുന്നതിന് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് മുതല്‍ കേന്ദ്രം സമയപരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തൊഴിലുടമയോ, ബാങ്കോ നിങ്ങളുടെ പക്കല്‍ നിന്നും ടിഡിഎസ് ഈടാക്കുകയും എന്നാല്‍ അത് ഫോം 26എഎസിലോ, വാര്‍ഷിക ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്മെന്‍റിലോ (എഐഎസ്) രേഖപ്പെടുത്തുകയും ചെയ്യാതിരിക്കുന്ന സാഹചര്യമുണ്ടോ..ബാങ്കിന്‍റെയോ, തൊഴില്‍ ദാതാവിന്‍റെയോ ഭാഗത്ത് നിന്നുണ്ടായ വീഴ്ച കാരണമായിരിക്കാം ഇത്. എന്തുതന്നെയയാലും എഐഎസില്‍ ടിഡിഎസ് ഈടാക്കിയത് രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ ആദായ നികുതി റിട്ടേണില്‍ അത് ഉള്‍പ്പെടുത്താന്‍ കഴിയില്ല. ടിഡിഎസ് അടച്ചിട്ടും അത് ക്ലെയിം ചെയ്യാതിരിക്കുന്നത് കാരണം നികുതി ബാധ്യത കൂടുകയും ചെയ്യും.ടിഡിഎസ് വിവരങ്ങള്‍ എഐഎസില്‍ ഇല്ലെങ്കില്‍ ആരാണോ ടിഡിഎസ് ഈടാക്കിയത് അവരോട് റിവൈസ്ഡ് ടിഡിഎസ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെടണം.  അല്ലാത്തിടത്തോളം കാലം ആദായ നികുതി റിട്ടേണില്‍ ടിഡിഎസ് ക്ലെയിം ചെയ്യാനാകില്ല.

അപേക്ഷ നല്‍കേണ്ട സമയപരിധി

ടിഡിഎസ് ഈടാക്കുന്നവര്‍ റിവൈസ്ഡ് ടിഡിഎസ് റിട്ടേണ്‍ നല്‍കുന്നതിന് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് മുതല്‍ കേന്ദ്രം സമയപരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് സാമ്പത്തിക വര്‍ഷത്തെ റിവൈസ്ഡ് ടിഡിഎസ് റിട്ടേണാണോ ആ വര്‍ഷം മുതല്‍ ആറ് വര്‍ഷമെന്ന സമയപരിധിയാണ് ഇതിന് നിശ്ചയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ 2004-08 മുതല്‍ 2018-19 വരെയുള്ള കാലയളവിലെ റിവൈസ്ഡ് ടിഡിഎസ് റിട്ടേണ്‍ നല്‍കുന്നതിനുള്ള സമയ പരിധി വരുന്ന മാര്‍ച്ച് 31 ന് അവസാനിക്കും. ഒരു നികുതിദായകന്‍ തുടര്‍ച്ചയായി ആദായനികുതി പോര്‍ട്ടല്‍ പരിശോധിക്കേണ്ടതും, പിശക് സംഭവിച്ചാല്‍ ആദായ നികുതി വകുപ്പുമായി ബന്ധപ്പെടേണ്ടതും അത്യാവശ്യമാണ്. മുന്‍കാലത്തെ റിട്ടേണുകളിലെ തെറ്റുകള്‍ പരിഹരിക്കുന്നതിനായി ടിഡിഎസ് ഈടാക്കുന്നവരോട് ആവശ്യപ്പെടേണ്ടതും പ്രധാനമാണ്.

ഉദാഹരണത്തിന്
നികുതിദായകന്‍റെ  തെറ്റായ പാന്‍ ഉപയോഗിച്ച്  ഒരു ബാങ്ക് ടിഡിഎസ് റിട്ടേണ്‍ ഫയല്‍ ചെയ്തതിനാല്‍ നികുതിദായകന് ടിഡിഎസ് ക്രെഡിറ്റ് ക്ലെയിം ചെയ്യാന്‍ കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന് സെക്ഷന്‍ 245 ടാക്സ് നോട്ടീസ് ലഭിച്ചു - മുന്‍കാല പ്രാബല്യത്തോടെയുള്ള നികുതി അടയ്ക്കാനായിരുന്നു അദ്ദേഹത്തോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. അന്ന് ടിഡിഎസ് ക്രെഡിറ്റ് അദ്ദേഹത്തിന് നല്‍കിയിട്ടില്ലെന്നും ഇത്രയും വര്‍ഷമായി അദ്ദേഹത്തിന്‍റെ പാന്‍ നമ്പറില്‍ പലിശയോടുകൂടിയ ഒരു നികുതി ഡിമാന്‍ഡ് ഉണ്ടായിരുന്നതായും ആ വ്യക്തിക്ക് മനസിലായി.

അതിനാല്‍, ശരിയായ ടിഡിഎസ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ബാങ്കിനോട് ആവശ്യപ്പെട്ടെങ്കിലും അവരത് ചെയ്തില്ല. തുടര്‍ന്ന് അദ്ദേഹം ആദായനികുതി വകുപ്പില്‍ ഒരു പരാതി ഫയല്‍ ചെയ്തു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ബാങ്ക് എന്തുകൊണ്ടാണ് ടിഡിഎസ് റിട്ടേണ്‍ പരിഷ്കരിക്കാത്തതെന്ന് കാണിച്ച് നികുതി വകുപ്പ് ബാങ്കിന് ഒരു നോട്ടീസ് നല്‍കി. ഈ നോട്ടീസിന് ശേഷം, ബാങ്ക് ഉടന്‍ തന്നെ ഒരു ടിഡിഎസ് റിട്ടേണ്‍ തിരുത്തി.  നികുതിദായകന് ടിഡിഎസ് ക്രെഡിറ്റ് ലഭിക്കുകയും ചെയ്തു.

 

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം