Milk Price Hike : ലിറ്ററിന് അഞ്ച് രൂപ കൂട്ടണം, പാൽ വില വർധന ആവശ്യപ്പെട്ട് മിൽമ

Published : Mar 17, 2022, 09:02 PM ISTUpdated : Mar 17, 2022, 09:07 PM IST
Milk Price Hike : ലിറ്ററിന് അഞ്ച് രൂപ കൂട്ടണം, പാൽ വില വർധന ആവശ്യപ്പെട്ട് മിൽമ

Synopsis

. 45 രൂപ മുതൽ 50 രൂപ വരെയാണ് ഇപ്പോൾ ഒരു ലിറ്റർ പാലിന് ചെലവ് വരുന്നതെന്ന് മിൽമ

തിരുവനന്തപുരം: വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന സാധാരണക്കാർക്ക് അടുത്ത അടിക്ക് കളമൊരുങ്ങുന്നു. പാൽ വിലയിൽ വർധന ആവശ്യപ്പെട്ട് മിൽമ സർക്കാരിന് സമീപിച്ചു. ലിറ്ററിന് അഞ്ച് രൂപയെങ്കിലും മിനിമം കൂട്ടണം എന്നാണ് മിൽമയുടെ ആവശ്യം. മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് ക്ഷീരവികസന മന്ത്രി ചിഞ്ചുറാണിയ്ക്ക് വില വർധന നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്. 45 രൂപ മുതൽ 50 രൂപ വരെയാണ് ഇപ്പോൾ ഒരു ലിറ്റർ പാലിന് ചെലവ് വരുന്നതെന്ന് നിവേദനത്തിൽ പറയുന്നു. കാലിത്തീറ്റയുടെ വില കുതിച്ചു കയറുന്ന സാഹചര്യത്തിൽ കാലിത്തീറ്റയ്ക്ക് സബ്സിഡി അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്. 
 

PREV
Read more Articles on
click me!

Recommended Stories

പെന്‍ഷന്‍ മേഖലയില്‍ ഇനി നൂറു ശതമാനം വിദേശ നിക്ഷേപം; മാറ്റങ്ങള്‍ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് പിന്നാലെ; സാധാരണക്കാര്‍ക്ക് നേട്ടമോ?
ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല