'ഹോളിവുഡ് സിനിമകളുമായി കിടപിടിക്കുന്ന വിഷ്വൽ കമ്മ്യൂണിക്കേഷൻ'; പുതിയ സംരഭത്തെ പരിചയപ്പെടുത്തി പി രാജീവ്

Published : May 13, 2024, 05:50 PM IST
'ഹോളിവുഡ് സിനിമകളുമായി കിടപിടിക്കുന്ന വിഷ്വൽ കമ്മ്യൂണിക്കേഷൻ'; പുതിയ സംരഭത്തെ പരിചയപ്പെടുത്തി പി രാജീവ്

Synopsis

മാനസികോല്ലാസത്തിനായുള്ള നവലോക മാതൃകകൾക്കെല്ലാമുള്ള ഇടം ഒരു കുടക്കീഴിൽ സാധ്യമാക്കുന്നുവെന്ന പ്രത്യേകതയും ഈ കമ്പനിക്കുണ്ട്.

കൊച്ചി: കേരളത്തിലേക്ക് പുതുതായി കടന്നുവരുന്ന ഇറ്റലി ആസ്ഥാനമാക്കിയിട്ടുള്ള ഡൈനിമേറ്റഡ് എന്ന സംരംഭത്തെ പരിചയപ്പെടുത്തി മന്ത്രി പി രാജീവ്. ഹോളോഗ്രാഫിക് റിയാലിറ്റി, ഹോളിവുഡ് സിനിമകളുമായി കിടപിടിക്കുന്ന വിഷ്വൽ കമ്മ്യൂണിക്കേഷൻ, ഡിസൈൻ ആന്റ് ആനിമേഷൻ, സ്പേഷ്യൽ ഡിസൈനിംഗ് തുടങ്ങിയ മേഖലകളിലെ വിപുലമായ മാറ്റം സാധ്യമാക്കാൻ ടെക്‌നോളജിയും കലയും ഇന്നൊവേഷനും ഒത്തിണക്കുന്ന ഒരു നൂതന സംരംഭമാണ് കേരളത്തിലേക്ക് പുതുതായി ഡൈനിമേറ്റഡ്.

ഒപ്പം മാനസികോല്ലാസത്തിനായുള്ള നവലോക മാതൃകകൾക്കെല്ലാമുള്ള ഇടം ഒരു കുടക്കീഴിൽ സാധ്യമാക്കുന്നുവെന്ന പ്രത്യേകതയും ഈ കമ്പനിക്കുണ്ട്. കഴിഞ്ഞ ദിവസം ഈ കമ്പനി സന്ദർശിക്കുകയും ഇവരുമായി സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ സിനിമ ഉൾപ്പെടെയുള്ള അതിവേഗം വളരുന്ന നൂതനവ്യവസായ മേഖലകൾക്കെല്ലാം സഹായകമാകും ഈ സംരംഭമെന്ന് അവരുടെ വാക്കുകൾ ഉറപ്പ് നൽകുന്നു.

നിലവിൽ യൂറോപ്പിലും റഷ്യയിലും ചൈനയിലും സാന്നിധ്യം രേഖപ്പെടുത്തിയിട്ടുള്ള ഡൈനിമേറ്റഡ് കേരളത്തിലാരംഭിക്കുന്ന പുതിയ ഇന്നവേഷൻ ഹബ്ബ് എറണാകുളം ജില്ലയിലെ ആലങ്ങാട് പഞ്ചായത്തിലാണ് പണി പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ നാട്ടിൻപുറങ്ങളിലുൾപ്പെടെ നാലാം വ്യവസായവിപ്ലവത്തിന് കീഴിൽ വരുന്ന നൂതനവ്യവസായങ്ങൾ കടന്നുവരുന്നുവെന്നത് നാടിന്‍റെ മുന്നോട്ട് പോക്ക് ശരിയായ പാതയിലാണെന്ന് ഒരിക്കൽക്കൂടി ഉറപ്പിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

'കേരളത്തിൽ 20, യുപിയില്‍ 28, ഗുജറാത്തിൽ 2..'; 274 സീറ്റുകളുമായി ഇന്ത്യ സഖ്യം അധികാരത്തിലെത്തും: ബി ആർ എം ഷഫീർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

ഇൻഡി​ഗോ പ്രതിസന്ധി: വിമാന ടിക്കറ്റ് വില കുറയും, ഇടപെട്ട് സർക്കാർ; നിരക്ക് കുറയ്ക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?