ഇടനിലക്കാരില്ലാതെ പെൻഷൻ; സ്പർശിൻറെ ഭാഗമാകാൻ ഈ രണ്ട് ബാങ്കുകൾ

By Web TeamFirst Published Sep 21, 2022, 6:31 PM IST
Highlights

ബാഹ്യ ഇടനിലക്കാരെ ഒഴിവാക്കുന്ന സ്പർശിൻറെ സേവനങ്ങൾ ഈ രണ്ട് ബാങ്കുകളിലൂടെ ലഭിക്കും. ധാരണാപത്രം ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയം

ദില്ലി: പെൻഷൻ വിതരണത്തിനുള്ള ഇടനിലക്കാരെ ഒഴിവാക്കുന്ന  സംരംഭമായ സ്പർശിൻറെ  (സിസ്റ്റം ഓഫ് പെൻഷൻ അഡ്മിനിസ്ട്രേഷൻ) കീഴിൽ സേവന കേന്ദ്രങ്ങളാകാൻ ബാങ്ക് ഓഫ് ബറോഡയുമായും എച്ച്‌ഡിഎഫ്‌സി ബാങ്കും. ഇത് സംബന്ധിച്ച് ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്ട്‌മെന്റുമായുള്ള ധാരണ പാത്രത്തിൽ ഇരു ബാങ്കുകളും ഇന്ന് ഒപ്പുവെച്ചു.  പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാർ, സാമ്പത്തിക ഉപദേഷ്ടാവ് (ഡിഫൻസ് സർവീസസ്) ശ്രീമതി എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.

Read Also: റുപേ ക്രെഡിറ്റ് കാർഡിൽ യുപിഐ; ഈ 3 ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് ഉപയോഗിച്ച് തുടങ്ങാം

ബാങ്ക് ഓഫ് ബറോഡയുടെ 7900-ലധികം ശാഖകളും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ 6300 ശാഖകളും സേവന കേന്ദ്രങ്ങളാക്കി മാറ്റും. രാജ്യത്തിന്റെ ഗ്രാമ പ്രദേശങ്ങളിൽ ഉള്ളവർക്കും  സാങ്കേതിക സൗകര്യങ്ങൾ ഇല്ലാത്തവർക്കും സേവനങ്ങൾ ലഭ്യമാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഈ സേവന കേന്ദ്രങ്ങൾ സ്പർശിൻറെ വിവിധ സേവനങ്ങൾ ലഭ്യമാക്കും. 

പെൻഷൻകാർക്ക് പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യുന്നതിനും പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും പരിഹാരം തേടുന്നതിനും പെൻഷനർ ഡാറ്റ വെരിഫിക്കേഷൻ അല്ലെങ്കിൽ അവരുടെ പ്രതിമാസ പെൻഷനെ സംബന്ധിച്ച വിശദമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനും ഈ കേന്ദ്രങ്ങളെ സമീപിക്കാം.  ഈ സേവന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം പെൻഷൻകാർക്ക് സൗജന്യമായി നൽകും, നാമമാത്രമായ സേവന നിരക്കുകൾ വകുപ്പ് വഹിക്കും.

Read Also: ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് മുന്നറിയിപ്പ്! ഒക്ടോബർ 20 മുതൽ ഈ സേവനത്തിന് 1% ചാർജ് നൽകണം

ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന് പ്രചോദനം നൽകുന്ന സ്പാർഷ് 2020-21 സാമ്പത്തിക വർഷത്തിൽ 57 കോടി രൂപ വിതരണം ചെയ്തപ്പോൾ 2021-22 സാമ്പത്തിക വർഷത്തിൽ 11,600 കോടി രൂപയിലധികം വിതരണം ചെയ്തുകൊണ്ട് അതിവേഗം വളർന്നു. സ്പർഷിലെ മൊത്തം പെൻഷൻകാരുടെ എണ്ണം 11 ലക്ഷം ആണ്. എന്നാൽ ഇത്  ഇന്ത്യയിലെ മൊത്തം പ്രതിരോധ പെൻഷൻകാരുടെ ഏകദേശം 33 ശതമാനം മാത്രമാണ്. .

എന്താണ് സ്പർശ്

പ്രതിരോധ പെൻഷൻകാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബാഹ്യ  ഇടനിലക്കാരില്ലാതെ പെൻഷൻ  ക്രെഡിറ്റ് ചെയ്യുന്നതിനുമുള്ള ഒരു വെബ് അധിഷ്ഠിത സംവിധാനമാണ് സ്പർശ്. (https://sparsh.defencepension.gov.in/) എന്ന വെബ്സൈറ്റിലൂടെ പെൻഷൻകാർക്ക് വളരെ സുതാര്യമായി നടപടി ക്രമങ്ങൾ കാണാം. പ്രിൻസിപ്പൽ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് മുഖേനയാണ് ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്ട്‌മെന്റ് ഈ സംവിധാനം നിയന്ത്രിക്കുന്നത്. 
 

click me!