ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് എങ്ങനെയാകും, പ്രവചനവുമായി മൂഡീസ്

Web Desk   | Asianet News
Published : Nov 20, 2020, 03:49 PM IST
ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് എങ്ങനെയാകും, പ്രവചനവുമായി മൂഡീസ്

Synopsis

ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം വായ്പാ വിതരണം വർധിക്കാനും സമ്പദ്ഘടനയുടെ വീണ്ടെടുക്കലിനും കാരണമാകും.

ദില്ലി: ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 10.6 ശതമാനം ചുരുങ്ങുമെന്ന് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് പ്രവചനം. സെപ്റ്റംബറിൽ സമ്പദ്‍വ്യവസ്ഥ 11.5 ശതമാനം സങ്കോചം നേരിടുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. ഈ നിലപാടാണ് മൂഡിസ് ഇപ്പോൾ തിരുത്തിയത്.

ഉൽപ്പാദന മേഖലയുടെ മത്സരശേഷി വർദ്ധിപ്പിക്കുക, വായ്പാ വിതരണം മെച്ചപ്പെടുത്തുക, സാമ്പത്തിക വീണ്ടെടുക്കൽ പരിപോഷിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഇന്ത്യൻ സർക്കാരിന്റെ ഏറ്റവും പുതിയ 2.65 ട്രില്യൺ ഉത്തേജക പാക്കേജ് ക്രെഡിറ്റ് പോസിറ്റീവ് ആണെന്ന് ആഗോള റേറ്റിംഗ് ഏജൻസി അറിയിച്ചു.

പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിയിൽ 10 മേഖലകൾ കൂടി ഉൾപ്പെടുത്തുന്നത് ഇന്ത്യയുടെ ഉൽപാദന മേഖലയുടെ മത്സരശേഷി മെച്ചപ്പെടുത്തുമെന്നും സ്വകാര്യ നിക്ഷേപം പുനരുജ്ജീവിപ്പിക്കുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മൂഡീസ് പറഞ്ഞു.

"കൊറോണ വൈറസ് പകർച്ചവ്യാധിക്ക് ശേഷം രാജ്യങ്ങൾ അവരുടെ വിതരണ ശൃംഖലയിൽ കൂടുതൽ വൈവിധ്യവത്കരണം നടത്തിക്കൊണ്ടിരിക്കുന്നതിനാൽ, ഉത്തേജന നടപടികൾ സമയബന്ധിതമായി അവതരിപ്പിക്കുന്നത് ഇന്ത്യയുടെ ഉൽപാദന വ്യവസായത്തെ ഉയർത്തും, ”മൂഡീസ് പറഞ്ഞു. ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം വായ്പാ വിതരണം വർധിക്കാനും സമ്പദ്ഘടനയുടെ വീണ്ടെടുക്കലിനും കാരണമാകും.

PREV
click me!

Recommended Stories

പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ആലോചിക്കുന്നുണ്ടോ? ഇഎംഐ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ
അവധിക്കാലം അടിച്ചുപൊളിക്കാം; പോക്കറ്റ് കീറാതെ! ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഈ 4 കാര്യങ്ങള്‍ ശ്രദ്ധിക്കൂ