ട്രംപിന്റെ താരിഫ് ശിക്ഷയിലും കുലുങ്ങാതെ ഇന്ത്യ; അടുത്ത രണ്ട് വർഷവും അതിവേ​ഗം വളരുന്ന സമ്പദ് വ്യവസ്ഥയാകുമെന്ന് മൂഡീസ്

Published : Nov 13, 2025, 05:13 PM IST
modi trump

Synopsis

മൂഡീസ് റിപ്പോർട്ട് അനുസരിച്ച്, വികസിത സമ്പദ്‌വ്യവസ്ഥകൾ മിതമായ വളർച്ചയെ കൈവരിക്കൂ. 2026 നും 2027 നും ഇടയിൽ ആഗോള യഥാർത്ഥ ജിഡിപി വളർച്ച 2.5% നും 2.6% നും ഇടയിലായിരിക്കുമെന്നും മൂഡീസ് പ്രവചനം.

ദില്ലി: യുസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 50 ശതമാനം ചുങ്കം ഇന്ത്യയുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും, വരും വർഷങ്ങളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരുമെന്ന് മൂഡീസിന്റെ ഏറ്റവും പുതിയ ആഗോള സാമ്പത്തിക വീക്ഷണ റിപ്പോർട്ട് പറയുന്നു. 2026, 2027 വർഷങ്ങളിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 6.5% വളർച്ച കൈവരിക്കുമെന്നും മൂഡി പ്രവചിച്ചു. ഏറ്റവും വേഗത്തിൽ വളരുന്ന ജി-20 സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ, 2027 ആകുമ്പോഴേക്കും 6.5% വളർച്ച കൈവരിക്കും. ആഭ്യന്തര, കയറ്റുമതി വൈവിധ്യവൽക്കരണത്തിന്റെ പിന്തുണയോടെയായിരിക്കും ഇന്ത്യയുടെ കുതിപ്പെന്നും പറയുന്നു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ശക്തമായ അടിസ്ഥാന സൗകര്യ ചെലവുകളും ശക്തമായ ഉപഭോഗവും സഹായിക്കുന്നു. എന്നിരുന്നാലും സ്വകാര്യ മേഖല ബിസിനസ് മൂലധന ചെലവുകളിൽ ജാഗ്രത പാലിക്കുന്നുണ്ടെന്നും മൂഡീസ് റിപ്പോർട്ടിൽ പറഞ്ഞു.

യുഎസ് താരിഫുകൾ ആഘാതമായെങ്കിലും ഇന്ത്യൻ കയറ്റുമതിക്കാർ അവരുടെ വിപണികളെ വൈവിധ്യവൽക്കരിക്കുന്നതിൽ വിജയിച്ചുവെന്നും മൂഡീസ് പറഞ്ഞു. ചില ഉൽപ്പന്നങ്ങൾക്ക് 50% യുഎസ് തീരുവ ഏർപ്പെടുത്തിയ ഇന്ത്യൻ കയറ്റുമതിക്കാർ കയറ്റുമതി മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിൽ വിജയിച്ചു. സെപ്റ്റംബറിൽ യുഎസിലേക്കുള്ള കയറ്റുമതി 11.9% കുറഞ്ഞപ്പോൾ മൊത്തം കയറ്റുമതി 6.75% വർദ്ധിച്ചുവെന്നും മൂഡീസ് പറഞ്ഞു.

കുറഞ്ഞ പണപ്പെരുപ്പത്തിനിടയിലും പണനയ നിലപാടിന്റെ പിന്തുണയോടെ വരുന്ന രണ്ട് വർഷങ്ങളിലും സമ്പദ്‌വ്യവസ്ഥ ഏകദേശം 6.5% വളർച്ച തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, മൂഡീസ് റിപ്പോർട്ട് അനുസരിച്ച്, വികസിത സമ്പദ്‌വ്യവസ്ഥകൾ മിതമായ വളർച്ചയെ കൈവരിക്കൂ. 2026 നും 2027 നും ഇടയിൽ ആഗോള യഥാർത്ഥ ജിഡിപി വളർച്ച 2.5% നും 2.6% നും ഇടയിലായിരിക്കുമെന്നും മൂഡീസ് പ്രവചനം.

യുഎസ് ജിഡിപി വളർച്ച നിലനിർത്തുന്നുണ്ടെങ്കിലും നിയമനങ്ങളിലും വരുമാന വളർച്ചയിലും കുറവ് കാണിക്കുന്നതിനാൽ മന്ദഗതിയിലായതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു. തൊഴിൽ വിപണി മയപ്പെടുത്തുകയാണ്. പക്ഷേ സ്ഥിരതയുള്ള ഉപഭോക്തൃ ചെലവിടലും കൃത്രിമബുദ്ധിയിലെ (AI) നിക്ഷേപവും ശക്തമായ ജിഡിപി വളർച്ചയെ സഹായിച്ചിട്ടുണ്ടെന്നും പറയുന്നു. 2025 ൽ ചൈനയുടെ സാമ്പത്തിക വളർച്ച അഞ്ച് ശതമാനമായിരിക്കും. സർക്കാർ സാമ്പത്തിക ഇടപെടലുകളും ശക്തമായ കയറ്റുമതിയും ചൈനക്ക് ​ഗുണകരമാകും. 2027 ആകുമ്പോഴേക്കും ചൈനയുടെ വളർച്ച 4.2% ആയി കുറയും.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം