ഫിജി, ഫ്രാന്‍സ്, ഐസ്ലാന്ഡ് അരുവികളിലെ വെള്ളത്തിനൊപ്പം സ്വര്‍ണവും; 44 ലക്ഷം വിലവരുന്ന കുപ്പിവെള്ളം

Published : Dec 16, 2021, 07:45 AM ISTUpdated : Dec 16, 2021, 07:53 AM IST
ഫിജി, ഫ്രാന്‍സ്, ഐസ്ലാന്ഡ് അരുവികളിലെ വെള്ളത്തിനൊപ്പം സ്വര്‍ണവും; 44 ലക്ഷം വിലവരുന്ന കുപ്പിവെള്ളം

Synopsis

2010ല്‍ ലോകത്തിലെ ഏറ്റവും വിലയേറിയ കുപ്പിവെള്ളത്തിന്‍റെ പേരില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ അക്വീ ഡി ക്രിസറ്റലോ ട്രിബയൂട്ടോ ഏ മോഡിഗ്ലിയാനി എന്ന കുപ്പിവെള്ളം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍പേഴ്സണായ നിത അംബാനിയാണ് ഇത്തവണ ഈ കുപ്പിവെള്ളത്തെ ചര്‍ച്ചയ്ക്ക് കാരണമാക്കിയത്.

ഒരു കുപ്പി വെള്ളത്തിന്‍റെ വില 44 ലക്ഷം രൂപ. 2010ല്‍ ലോകത്തിലെ ഏറ്റവും വിലയേറിയ കുപ്പിവെള്ളത്തിന്‍റെ (Most expensive bottled water) പേരില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ അക്വാ ഡി ക്രിസറ്റലോ ട്രിബയൂട്ടോ ഏ മോഡിഗ്ലിയാനി (Acqua di Cristallo Tributo a Modigliani) എന്ന കുപ്പിവെള്ളം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍പേഴ്സണായ നിത അംബാനിയാണ് (Nita Ambani) ഇത്തവണ ഈ കുപ്പിവെള്ളത്തെ ചര്‍ച്ചയ്ക്ക് കാരണമാക്കിയത്. 44 ലക്ഷം രൂപ വിലയുള്ള ഈ കുപ്പിവെള്ളമാണ് നിത അംബാനി ക്രിക്കറ്റ് മത്സരത്തിനിടെ കുടിക്കുന്നതെന്നായിരുന്നു കൃത്രിമമായി നിര്‍മ്മിച്ച ചിത്രം അവകാശപ്പെട്ടത്.

24 കാരറ്റ് സ്വര്‍ണത്തില്‍ പൊതിഞ്ഞാണ് ഈ ചില്ലുകുപ്പി നിര്‍മ്മിക്കുന്നത്. പ്രശസ്ത ബോട്ടില്‍ ഡിസൈനറായ ഫെര്‍ണാന്‍ഡോ ആള്‍ട്ടമിറാനോ ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ അമെഡിയോ ക്ലെമെന്‍റേ മോഡിഗ്ലിയാനിയുടെ ഓര്‍മ്മയിലാണ് ഈ കുപ്പി രൂപ കല്‍പന ചെയ്തത്. പ്ലാനെറ്റ് ഫൌണ്ടേഷന്‍ 2010ല്‍ നടത്തിയ ലേലത്തില്‍ 60000 യുഎസ് ഡോളറിനാണ് ഈ കുപ്പി വിറ്റുപോയത്. മെക്സിക്കോയില്‍ വച്ചായിരുന്നു ഈ ലേലം നടന്നത്. ഫിജിയിലേയും ഫ്രാന്‍സിലേയും അരുവികളില്‍ നിന്നുള്ള ജലമാണ് ഈ കുപ്പിയില്‍ നിറച്ചിരിക്കുന്നത്. 23 കാരറ്റ സ്വര്‍ണത്തിന്‍റെ 5 ഗ്രാമും ഈ വെള്ളത്തില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കുപ്പിവെള്ളത്തിന്‍റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ഐസ്ലാന്‍ഡിലെ അതിശുദ്ധജലവും ഈ കുപ്പിവെള്ളത്തിലടങ്ങിയിട്ടുണ്ട്.

ജലത്തിന്‍റെ ആല്‍ക്കലൈന്‍ സ്വഭാവം നിലനിര്‍ത്താനായാണ് സ്വര്‍ണം വെള്ളത്തോടൊപ്പം ചേര്‍ത്തിരിക്കുന്നത്. ലോകത്തിലെ മറ്റേത് വെള്ളം കുടിക്കുന്നതിനേക്കാള്‍ ഊര്‍ജ്ജം ഈ കുപ്പിവെള്ളത്തിന് നല്‍കാനാവുമെന്നാണ് അവകാശവാദം. എന്നാല്‍ നിത അംബാനി ഉപയോഗിച്ചത് 44 ലക്ഷം രൂപ വിലവരുന്ന ഈ കുപ്പിവെള്ളമല്ലെന്നും വ്യാപക പ്രചാരണം നേടിയ ചിത്രം വ്യാജമാണെന്നും ഇതിനോടകം തന്നെ അവരുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. 


കുപ്പിവെള്ളത്തിന്‍റെ വില 13 ആക്കിയ ഉത്തരവിന് സ്റ്റേ
കുപ്പിവെള്ളത്തിന്‍റെ വില  13 രൂപയായി നിജപ്പെടുത്തിയ സംസ്ഥാന സര്‍ക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കുപ്പിവെള്ള ഉല്‍പ്പാദകരുടെ സംഘടനയുടെ ഹര്‍ജിയിലാണ് സിംഗിൾ ബെഞ്ചിന്‍റെ  ഇടക്കാല ഉത്തരവ്. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. ഇതനുസരിച്ച് വിലനിര്‍ണയം നടത്താൻ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലന്നും നിലപാടെടുത്തു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സംസ്ഥാന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തു.

ഇക്കാര്യത്തിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുപ്പി വെള്ളത്തിന്‍റെ വിലനിര്‍ണയത്തിന് അവലംബിക്കേണ്ട നടപടികള്‍ അറിയിക്കാനും നി‍ർദേശിച്ചിട്ടുണ്ട്. ഉത്തരവോടെ സംസ്ഥാനത്ത് വിൽക്കുന്ന കുപ്പിവെളളത്തിന്‍റെ വില ഉയർത്താൻ ഉൽപ്പാദകർക്ക് കഴിയും. വിവിധ കോണുകളിൽ നിന്ന് ഉയർന്ന എതിർപ്പ് മറികടന്നാണ് കുപ്പിവെള്ളത്തിന്‍റെ വില ലിറ്ററിന് 13 രൂപയാക്കി സംസ്ഥാന സർക്കാർ കഴിഞ്ഞവര്‍ഷം നിശ്ചയിച്ചത്. 2018 ൽ തന്നെ കുപ്പിവെള്ളത്തിന്‍റെ വില നിയന്ത്രിക്കാനുള്ള തീരുമാനം സർക്കാർ എടുത്തിരുന്നു.

ചില കമ്പനികൾ ഇതിനെ അനുകൂലിച്ചപ്പോൾ നിർമ്മാണ ചെലവ് ചൂണ്ടിക്കാട്ടി വൻകിട കമ്പനികൾ എതിർത്തിരുന്നു. 15 രൂപയ്ക്ക് വിൽക്കാനാകണം എന്നായിരുന്നു വൻകിട കമ്പനികളുടെ ആവശ്യം. ചർച്ചകൾ ഫലിക്കാതെ നിയമയുദ്ധത്തിലേക്ക് കടന്നതോടെ കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്