ഇലക്ട്രോണിക് വാഹന ബാറ്ററി നിർമ്മാണ രംഗത്തേക്ക് റിലയൻസും

By Web TeamFirst Published Feb 26, 2021, 11:32 PM IST
Highlights

ഫോസിൽ ഇന്ധനത്തിൽ നിന്ന് പുതിയ ഊർജ്ജത്തിലേക്ക് സാധ്യതകളിലേക്കും കടക്കുമെന്ന് റിലയൻസ് ഇന്റസ്ട്രീസ്...

മുംബൈ: അന്താരാഷ്ട്ര തലത്തിൽ തന്നെ ഇലക്ട്രോണിക് വാഹനങ്ങൾക്ക് ഡിമാന്റ് വർധിച്ചുവരുന്നതും, വിപണികൾ സജീവമാകുന്നതും കഴിഞ്ഞ കുറച്ച് കാലത്തെ കാഴ്ചയാണ്. പുതിയ കമ്പനികൾ വാഹന നിർമ്മാണ രംഗത്തേക്ക് കടക്കുന്നത് വിപണിയിൽ വലിയ ഞെട്ടലൊന്നും ഉളവാക്കിയിട്ടില്ല. എന്നാലിതാ മുകേഷ് അംബാനിയുടെ റിലയൻസിന്റെ നീക്കം ഏവരെയും അമ്പരപ്പിക്കുന്നതാണ്.

അൽപ്പം കരുതലോടെയാണ് റിലയൻസിന്റെ നീക്കമെന്ന് വ്യക്തമാവുകയാണ്. ജിയോയും ജിയോ മാർട്ടും അടക്കം വൻ നിക്ഷേപം നടത്തിയ റിലയൻസിന് നിലവിലെ സാഹചര്യത്തിൽ ഇലക്ട്രോണിക് വാഹന നിർമ്മാണത്തിലേക്ക് കടക്കാനുള്ള ലക്ഷ്യമില്ല. എന്നാൽ ഇലക്ട്രോണിക് വാഹനങ്ങൾക്ക് ഏറ്റവും അത്യാവശ്യമായ ബാറ്ററി ഉൽപ്പാദിപ്പിക്കാനാണ് നീക്കം. 

ഫോസിൽ ഇന്ധനത്തിൽ നിന്ന് പുതിയ ഊർജ്ജത്തിലേക്ക് സാധ്യതകളിലേക്കും കടക്കുമെന്ന് റിലയൻസ് ഇന്റസ്ട്രീസ് വ്യക്തമാക്കി.  2035 ഓടെ നെറ്റ് കാർബൺ സീറോ കമ്പനിയാവാൻ കൂടി റിലയൻസ് ഇന്റസ്ട്രീസ് ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഹൈഡ്രജൻ, സോളാർ, കാറ്റ്, ബാറ്ററി എന്നിവ അടിസ്ഥാനമാക്കിയുള്ള ഊർജ്ജ ഉൽപ്പാദന രംഗത്തേക്ക് കടക്കുന്നത്. ഗുജറാത്തിലെ ജാംനഗറിൽ ഏറ്റവും വലുതും സങ്കീർണവുമായ റിഫൈനറി റിലയൻസ് ഇന്റസ്ട്രീസ് തുറന്നിരുന്നു. നിലവിൽ ഒരു ദിവസം 1.4 ദശലക്ഷം ബാരൽ ഓയിൽ റിഫൈനിങ് കപാസിറ്റിയാണ് കമ്പനിക്കുള്ളത്. 

click me!