മുകേഷ് അംബാനി ഭാര്യക്ക് നൽകിയ ദീപാവലി സമ്മാനം; കണ്ണുതള്ളി വ്യവസായ ലോകം

Published : Nov 08, 2023, 03:31 PM IST
മുകേഷ് അംബാനി ഭാര്യക്ക് നൽകിയ ദീപാവലി സമ്മാനം; കണ്ണുതള്ളി വ്യവസായ ലോകം

Synopsis

അംബാനിയുടെ വാഹന പ്രേമം പേരുകേട്ടതാണ്. മുകേഷ് അംബാനി, ആകാശ് അംബാനി, ഇഷ അംബാനി, അനന്ത് അംബാനി, നിത അംബാനി എന്നിവർക്ക്  വളരെ ചെലവേറിയ കാറുകൾ സ്വന്തമായുണ്ടെങ്കിലും വീണ്ടും കാറുകളുടെ എണ്ണം കൂട്ടുകയാണ്. 

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നൻ മുകേഷ് അംബാനിയും കുടുംബവും ദീപാവലി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ആന്റിലിയ ഉത്തവാസങ്ങൾക്കായി നേരത്തെ ഒരുങ്ങി കഴിഞ്ഞു. ഇപ്പോൾ ഭാര്യ നിത്യ അംബാനിക്ക് മുകേഷ് അംബാനി നൽകിയ സമ്മാനമാണ് വാർത്തകളിൽ നിറയുന്നത്. അംബാനി കുടുംബത്തിന്റെ  ഗാരേജിൽ ലോകത്തെ മികച്ച കറുകളെല്ലാംനിരന്നിട്ടുണ്ടെങ്കിലും മുകേഷ് അംബാനി ഇത്തവണ നിത്യ അംബാനിക്ക് നൽകിയത് ആഡംബര കാർ തന്നെയാണ്. എന്താണ് അതിന്റെ പ്രത്യേകത എന്നല്ലേ.. 

ALSO READ: യുകെക്കാരിയെന്ന് പരിചയപ്പെടുത്തി, നേരില്‍ കാണാൻ കാത്തിരുന്ന് വ്യവസായി; 28 ലക്ഷം രൂപ തട്ടി യുവതി

ദീപാവലിക്ക് മുന്നോടിയായി മുകേഷ് അംബാനി തന്റെ ഭാര്യ നിത അംബാനിക്ക് 10 കോടി രൂപയുടെ എസ്‌യുവിയാണ് സമ്മാനിച്ചത്. റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് ബാഡ്‌ജ് ആണ് മുകേഷ് നിതയ്ക്ക് നൽകിയത്. ഇന്ത്യയിലെ ഏറ്റവും വിലയേറിയ എസ്‌യുവിയാണ് ഇത്. മാത്രമല്ല രാജ്യത്ത് ഈ എക്‌സോട്ടിക് കാർ കുറച്ചു പേർക്ക് മാത്രമേ സ്വന്തമായുള്ളു.  റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ് ഉടമകളിൽ ഒരാളാണ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ.  മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള മറ്റ് റോൾസ് റോയ്‌സ് എസ്‌യുവിയുമായി താരതമ്യപ്പെടുത്തുമ്പോൾ നിത അംബാനിയുടെ പുതിയ എസ്‌യുവി ഓറഞ്ച് നിറത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

അംബാനിയുടെ വാഹന പ്രേമം പേരുകേട്ടതാണ്. മുകേഷ് അംബാനി, ആകാശ് അംബാനി, ഇഷ അംബാനി, അനന്ത് അംബാനി, നിത അംബാനി എന്നിവർക്ക്  വളരെ ചെലവേറിയ കാറുകൾ സ്വന്തമായുണ്ടെങ്കിലും വീണ്ടും കാറുകളുടെ എണ്ണം കൂട്ടുകയാണ്. 

 റോൾസ് റോയ്‌സ് വാങ്ങുന്നവർക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് കാറിൽ മാറ്റങ്ങൾ വരുത്താനുള്ള ഓപ്‌ഷൻ ഉണ്ട്.  600 ബിഎച്ച്‌പിയും 900 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 6.75 ലിറ്റർ ട്വിൻ ടർബോ വി12 എഞ്ചിനാണ് അൾട്രാ ലക്ഷ്വറി എസ്‌യുവിക്ക് കരുത്തേകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ