അംബാനിയുടെ മാമ്പഴ കൃഷി; ഏഷ്യയിലെ ഏറ്റവും വലിയ മാമ്പഴ തോട്ടം ഒരുക്കിയതിന് പിന്നിലെ കാരണം ഇതാണ്

Published : Jul 18, 2024, 01:19 PM IST
അംബാനിയുടെ മാമ്പഴ കൃഷി; ഏഷ്യയിലെ ഏറ്റവും വലിയ മാമ്പഴ തോട്ടം ഒരുക്കിയതിന് പിന്നിലെ കാരണം ഇതാണ്

Synopsis

മുകേഷ് അംബാനി മാമ്പഴ കൃഷിയിലേക്ക് എത്താനുള്ള കാരണം എന്താണ്? അംബാനി വെറുതെ ഒന്നും ചെയ്യില്ലല്ലോ.. അതുപോലെതന്നെ ഈ മാമ്പഴ തോട്ടത്തിനും പിന്നിലൊരു കഥയുണ്ട്

മാമ്പഴ ഉൽപാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ.   40,000 ഹെക്ടർ വിസ്തൃതിയുള്ള കോലാർ ഏറ്റവും കൂടുതൽ മാമ്പഴം വളരുന്ന ജില്ലയാണ്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കർഷകൻ ആരാണെന്ന് അറിയാമോ? ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനായ റിലയൻസ് ഇൻഡസ്ട്രീസ് ഉടമ  മുകേഷ് അംബാനിയാണ് അത്. ഏഷ്യയിലെ ഏറ്റവും വലിയ മാമ്പഴത്തോട്ടം മുകേഷ് അംബാനിയുടെ പേരിലാണ്. ഏറ്റവും കൂടുതൽ മാമ്പഴ കയറ്റുമതിക്കാരനും മുകേഷ് അംബാനി തന്നെ. 

മുകേഷ് അംബാനി മാമ്പഴ കൃഷിയിലേക്ക് എത്താനുള്ള കാരണം എന്താണ്? അംബാനി വെറുതെ ഒന്നും ചെയ്യില്ലല്ലോ.. അതുപോലെതന്നെ ഈ മാമ്പഴ തോട്ടത്തിനും പിന്നിലൊരു കഥയുണ്ട്. തൊണ്ണൂറുകളുടെ അവസാനത്തിൽ റിലയൻസിന്റെ ജാംനഗർ റിഫൈനറിയിൽ വൻതോതിൽ മലിനീകരണ പ്രശനം നേരിട്ടിരുന്നു. റിഫൈനറി മൂലമുണ്ടാകുന്ന വൻ മലിനീകരണത്തെക്കുറിച്ച് എന്തെങ്കിലും ചെയ്യണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡുകളിൽ നിന്ന് റിലയൻസിന് മുന്നറിയിപ്പുകൾ ലഭിച്ചുകൊണ്ടേയിരുന്നു. അപ്പോഴാണ് മുകേഷ് അംബാനി ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ട സമയമായെന്ന് തീരുമാനിച്ചത്. അങ്ങനെയാണ് റിഫൈനറിയുടെ സമീപത്ത് ഒരു മാമ്പഴത്തോട്ടം സ്ഥാപിക്കാൻ റിലയൻസ് തീരുമാനിച്ചത്.

റിഫൈനറിക്ക് സമീപത്തെ തരിശുനിലങ്ങൾ ഏറ്റെടുത്ത് റിലയൻസ് 600 ഏക്കറിൽ, 200 ഇനത്തിൽപ്പെട്ട ഒരു ലക്ഷത്തിലധികം മാമ്പഴ തൈകൾ വെച്ചുപിടിപ്പിച്ചു. മുകേഷ് അംബാനിയുടെ പിതാവും റിലയൻസ് ഇൻഡസ്ട്രീസ് സ്ഥാപകനുമായ ധീരുഭായ് അംബാനിയുടെ പേരിലാണ് ഈ തോട്ടമുള്ളത്. ധീരുഭായ് അംബാനി ലഖിബാഗ് അമ്രായീ  എന്നാണ് മാമ്പഴ തോട്ടത്തിന്റെ പേര്.  മുഗൾ ചക്രവർത്തി അക്ബർ സൃഷ്ടിച്ച മാമ്പഴത്തോട്ടത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലഖിബാഗ് അമ്രായീ എന്ന പേരുകൂടി മുകേഷ് അംബാനി ചേർത്തത്. 

കേസർ, അൽഫോൻസോ, രത്‌ന, സിന്ധു, നീലം, അമ്രപാലി തുടങ്ങിയ ഇന്ത്യൻ ഇനങ്ങളല്ലാതെ യുഎസിലെ ഫ്ലോറിഡയിൽ നിന്നുള്ള ടോമി അറ്റ്കിൻസ്, കെന്റ്, ഇസ്രായേലിൽ നിന്നുള്ള ലില്ലി, കീറ്റ്, മായ എന്നിവയും ഈ തോട്ടത്തിലുണ്ട്. ധീരുഭായ് അംബാനി ലഖിബാഗ് അമ്രയി പ്രതിവർഷം 127 ഇനം മാമ്പഴങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്.  ഈ മാമ്പഴങ്ങളും കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്. 

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്