വിപണിയിൽ ഇനി വമ്പൻ യുദ്ധം; സുഡിയോയെ വെല്ലുവിളിക്കാന്‍ ചൈനീസ് കമ്പനിയുമായി റിലയന്‍സ്

Published : Jan 16, 2025, 05:36 PM IST
വിപണിയിൽ ഇനി വമ്പൻ യുദ്ധം; സുഡിയോയെ വെല്ലുവിളിക്കാന്‍ ചൈനീസ് കമ്പനിയുമായി റിലയന്‍സ്

Synopsis

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചതോടെ 2020 ജൂണില്‍ ചൈനീസ് ഫാഷന്‍ ബ്രാന്‍റായ 'ഷിഇൻ' ഇന്ത്യയില്‍ നിരോധിക്കുകയായിരുന്നു.

മുകേഷ് അംബാനിയുടെയും മകള്‍ ഇഷ അംബാനിയുടെയും നേതൃത്വത്തിലുള്ള റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ് ചൈനീസ് ഫാഷന്‍ ബ്രാന്‍ഡായ ഷെയ്നുമായി കൈകോര്‍ക്കുന്നു. ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള സുഡിയോയുടെ ആധിപത്യത്തെ വെല്ലുവിളിക്കാനും ഇന്ത്യയിലെ അതിവേഗം വളരുന്ന ഫാഷന്‍ വിപണിയുടെ ഒരു പ്രധാന ഭാഗം പിടിച്ചെടുക്കാനും ലക്ഷ്യമിട്ടാണ് റിലയന്‍സിന്‍റെ നീക്കം. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചതോടെ 2020 ജൂണില്‍ ചൈനീസ് ഫാഷന്‍ ബ്രാന്‍റായ 'ഷിഇൻ' ഇന്ത്യയില്‍ നിരോധിക്കുകയായിരുന്നു.  കഴിഞ്ഞ വര്‍ഷം ഒപ്പുവച്ച കരാര്‍ പ്രകാരം'ഷിഇൻ' ഇന്ത്യന്‍ വിപണിയിലേക്ക് റിലയന്‍സ് വഴി തിരിച്ചെത്തുകയായിരുന്നു. നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍, റിലയന്‍സിന് പൂര്‍ണ്ണ ഉടമസ്ഥാവകാശവും പ്രവര്‍ത്തന നിയന്ത്രണവും നല്‍കുന്ന തരത്തിലാണ് പങ്കാളിത്തം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളുടെ ഡാറ്റയിലേക്ക് പ്രവേശനമോ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണമോ ഇല്ലാതെ, ഒരു ടെക്നോളജി ദാതാവായി മാത്രമായിരിക്കും 'ഷിഇൻ' പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ എംപാനല്‍ ചെയ്ത സൈബര്‍ സുരക്ഷാ ഓഡിറ്റര്‍ ഇതിന് മേല്‍നോട്ടം വഹിക്കും, ഇന്ത്യന്‍ നിയമങ്ങള്‍ കമ്പനി കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

ഇന്ത്യന്‍ ടെക്സ്റ്റൈല്‍ മേഖലയെ പിന്തുണയ്ക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ആഭ്യന്തര വിതരണക്കാരുടെ ഒരു ശൃംഖലയായിരിക്കും 'ഷിഇൻ'-ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യയുടെ ഫാസ്റ്റ് ഫാഷന്‍ വിപണി 2031 ആകുമ്പോഴേക്കും വില്‍പ്പനയില്‍ 50 ബില്യണ്‍ ഡോളര്‍ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റയുടെ സുഡിയോക്ക് കനത്ത വെല്ലുവിളിയായിരിക്കും റിലയന്‍സിന്‍റെ നീക്കങ്ങള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ നഗരങ്ങളിലേക്കും സ്ഥലങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചതോടെയാണ് സൂഡിയോ രാജ്യത്ത് തംരംഗമായത്. ട്രെന്‍റ് അനുബന്ധ സ്ഥാപനമായ ബുക്കര്‍ ഇന്ത്യ ലിമിറ്റഡിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഫിയോറ ഹൈപ്പര്‍മാര്‍ക്കറ്റ് ലിമിറ്റഡിന്‍റെ കീഴിലാണ് സുഡിയോ പ്രവര്‍ത്തിക്കുന്നത് . 2024 സാമ്പത്തിക വര്‍ഷത്തില്‍, എഫ്എച്ച്എല്‍ അതിന്‍റെ മൊത്ത വരുമാനം 192.33 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ മൊത്തം വരുമാനം 187.25 കോടി രൂപയായിരുന്നു

PREV
Read more Articles on
click me!

Recommended Stories

വായ്പ കിട്ടാന്‍ വെറും 'സ്‌കോര്‍' മാത്രം പോരാ; എന്താണ് ഈ 2-2-2 റൂള്‍?
'സിറ്റുവേഷന്‍ഷിപ്പ്' ഇനി പ്രണയത്തില്‍ മാത്രമല്ല, തൊഴിലിടങ്ങളിലും; 40 കഴിഞ്ഞാല്‍ 'ഔട്ട്', പകരം വരുന്നത് ചെറുപ്പക്കാരും എഐയും!