കാലാവസ്ഥ ഉച്ചകോടിയിലേക്ക് മുകേഷ് അംബാനി; ഇനി കോപ്28 ന്റെ ഉപദേശക സമിതി അംഗം

Published : May 27, 2023, 01:49 PM IST
കാലാവസ്ഥ ഉച്ചകോടിയിലേക്ക് മുകേഷ് അംബാനി; ഇനി കോപ്28 ന്റെ ഉപദേശക സമിതി അംഗം

Synopsis

സെന്റർ ഫോർ സയൻസ് ആന്റ് എൻവയോൺമെന്റ് ഡയറക്ടർ ജനറൽ സുനിത നരേനെ കൂടാതെ കോപ്28 ൽ പ്രസിഡന്റിന്റെ ഉപദേശക സമിതിയിൽ നിയമിക്കപ്പെട്ട ഏക ഇന്ത്യക്കാരനും അംബാനിയാണ്.

ദില്ലി: ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഉച്ചകോടിയുടെ 28-ാമത് സമ്മേളനത്തിന്റെ ഉപദേശക സമിതി അംഗമായി തിരഞ്ഞെടുത്തു. സെന്റർ ഫോർ സയൻസ് ആന്റ് എൻവയോൺമെന്റ് ഡയറക്ടർ ജനറൽ സുനിത നരേനെ കൂടാതെ കോപ്28 ൽ പ്രസിഡന്റിന്റെ ഉപദേശക സമിതിയിൽ നിയമിക്കപ്പെട്ട ഏക ഇന്ത്യക്കാരനും അംബാനിയാണ്.

ALSO READ: വജ്രങ്ങൾ കൊണ്ട് പൊതിഞ്ഞ ഡയൽ; നിത അംബാനിയുടെ വാച്ചിന്റെ വില പുറത്ത്

റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അംബാനി, ബ്ലാക്ക്‌റോക്കിന്റെ ചെയർമാനും സിഇഒയുമായ ലാറി ഫിങ്ക്, ആർട്ടിക് സർക്കിൾ ചെയർമാൻ (ഐസ്‌ലൻഡ് മുൻ പ്രസിഡന്റ്), ലോറന്റ് ഫാബിയസ്, ലാറി ഫിങ്ക് തുടങ്ങിയ പ്രമുഖ ആഗോള നേതാക്കളും ഉച്ചകോടിയിൽ ഉണ്ടാകും. 

ഉപദേശക സമിതിയിൽ ആറ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള കാലാവസ്ഥാ വിദഗ്ധർ അടങ്ങിയിരിക്കുന്നു. നയം, വ്യവസായം, ഊർജം, ധനകാര്യം, സിവിൽ സമൂഹം, യുവജനങ്ങൾ, മാനുഷികത എന്നിവയെ പ്രതിനിധീകരിക്കുന്ന കമ്മിറ്റിയിലെ 31 അംഗങ്ങളും ഉച്ചകോടിയിൽ മാർഗനിർദേശവും ഉപദേശവും നൽകും. 

ALSO READ: മുകേഷ് അംബാനിയുടെ 100 വർഷം പഴക്കമുള്ള തറവാട് നവീകരിച്ചു; ചെലവായത് കോടികൾ

2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് പാർട്ടികളുടെ 28-ാമത് കോൺഫറൻസ് നടക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും. യുഎഇയിലെ ദുബായ് എക്‌സ്‌പോ സിറ്റിയിൽ കോപ്28 ഉച്ചകോടി നടക്കും 

PREV
Read more Articles on
click me!

Recommended Stories

ഇന്‍ഡിഗോയുടെ അമരക്കാരന്‍; പ്രതിസന്ധിയിലും തലയുയര്‍ത്തി നില്‍ക്കുന്ന ശതകോടീശ്വരന്‍ രാഹുല്‍ ഭാട്ടിയ: അറിയാം ആസ്തിയും ജീവിതവും
ആധാറിന്റെ ഫോട്ടോകോപ്പി ചോദിച്ചാല്‍ പണിപാളും; പകർപ്പ് ശേഖരിക്കുന്നത് നിരോധിക്കും; ഇനി ഡിജിറ്റല്‍ പരിശോധന മാത്രം