സമ്മാനങ്ങൾ നൽകി ഭാവി മരുമകളെ സന്തോഷിപ്പിച്ച് മുകേഷ് അംബാനിയും നിത അംബാനിയും; വില അമ്പരപ്പിക്കും

Published : Feb 23, 2024, 01:49 PM IST
സമ്മാനങ്ങൾ നൽകി ഭാവി മരുമകളെ സന്തോഷിപ്പിച്ച് മുകേഷ് അംബാനിയും നിത അംബാനിയും; വില അമ്പരപ്പിക്കും

Synopsis

ലോകം കണ്ടെത്തിൽവെച്ച് ഏറ്റവും പ്രൗഢഗംഭീരമായിരിക്കും ഈ വിവാഹമെന്നാണ് സൂചന.

നന്ത് അംബാനിയുടെ വിവാഹമാണ് ഇപ്പോൾ വ്യവസായ ലോകത്തെ ഒരു ചർച്ച. രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഇളയ മകനാണ് അനന്ത്. ലോകം കണ്ടെത്തിൽവെച്ച് ഏറ്റവും പ്രൗഢഗംഭീരമായിരിക്കും ഈ വിവാഹമെന്നാണ് സൂചന. മരുമകളാക്കാൻ പോകുന്ന രാധിക മർച്ചന്റിന് നിത അംബാനിയും മുകേഷ് അംബാനിയും ഇതുവരെ നിരവധി സമ്മാനങ്ങൾ നൽകിയിട്ടുണ്ട്.  

ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക മേത്തയ്ക്ക് ലോകത്തിലെ ഏറ്റവും വിലകൂടിയ നെക്ലേസുകളിലൊന്നായ മൗവാദ് എൽ ഇൻകംപാരബിൾ ആണ് നിത അംബാനി സമ്മാനമായി നല്കിയിട്ടുണ്ടായിരുന്നത്. 451 കോടി രൂപ ആയിരുന്നു ഇതിന്റെ വില. അങ്ങനെ വരുമ്പോൾ തീർച്ചയായും തങ്ങളുടെ ഭാവി മരുമകൾക്കും അംബാനി കുടുംബം അത്രമാത്രം സ്നേഹം നൽകും

ഗുജറാത്തിലെ ജാംനഗറിൽ നടക്കുന്ന അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ അടുത്ത ആഴ്ച ആരംഭിക്കും. ഏകദേശം 9,43,091 കോടി രൂപ ആസ്തിയുള്ള മുകേഷ് അംബാനി ഇതിനകം തന്നെ രാധിക മർച്ചന്റിന് സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. നിത അംബാനി മനോഹരമായ വെള്ളി ലക്ഷ്മി-ഗണേഷ് സമ്മാന ഹാംപർ നൽകിയിരുന്നു. ഹാമ്പറിൽ രണ്ട് വെള്ളി തുളസി പാത്രങ്ങളും ഒരു വെള്ളി ധൂപവർഗ്ഗ സ്റ്റാൻഡും ഒരു ലക്ഷ്മി-ഗണേശ വിഗ്രഹവും അടങ്ങിയിരുന്നു. 

2023 ജനുവരിയിൽ  രാധിക മർച്ചൻ്റും അനന്ത് അംബാനിയും തമ്മിലുള്ള വിവാഹ നിശ്ചയം നടത്തിയിരുന്നു. അന്ന് മുകേഷ് അംബാനി ഏകദേശം 4.5 കോടി രൂപ വിലമതിക്കുന്ന ബെൻ്റ്‌ലി കോണ്ടിനെൻ്റൽ ജിടിസി സ്പീഡ് കാറാണ് ഇരുവർക്കുമായി സമ്മാനിച്ചത്. 

ബെൻ്റ്‌ലി കോണ്ടിനെൻ്റൽ ജിടിസി സ്പീഡ് ലോകത്തിലെ ഏറ്റവും ആഡംബര കാറുകളിലൊന്നാണ്, വിരാട് കോഹ്‌ലി, ആമിർ ഖാൻ, അഭിഷേക് ബച്ചൻ എന്നിവരുൾപ്പെടെ വളരെ കുറച്ച് സെലിബ്രിറ്റികള്‍ക്ക് മാത്രമാണ് ഇതുള്ളത്. 

രാധിക മർച്ചൻ്റും നിത അംബാനിയും തമ്മിൽ വലിയ അടുപ്പമാണ് ഉള്ളത്. മുകേഷ് അംബാനിയുടെ അനന്തരവൾ ഇഷേത സൽഗോക്കറിൻ്റെ കോക്ടെയ്ൽ ചടങ്ങിൽ നിത ധരിച്ചിരുന്ന ഡയമണ്ട് ചോക്കർ പിന്നീട് രാധികയ്ക്ക് സമ്മാനമായി നൽകിയിരുന്നു. നേരത്തെ സോനം കപൂറിൻ്റെ വിവാഹ സൽക്കാരത്തിലും നിത അംബാനി ഇത് കഴുത്തിൽ അണിഞ്ഞിരുന്നു.
 

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും