
ഇന്ത്യയിലെ പ്രധാന വ്യവസായിയും രാജ്യത്തെ ഏറ്റവും വലിയ ധനികനുമാണ് മുകേഷ് അംബാനി. ടെലികോം, പെട്രോകെമിക്കൽസ്, ഊർജ്ജം, എണ്ണ ശുദ്ധീകരണം, ഫാഷൻ, മാധ്യമം, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം തുടങ്ങി നിരവധി മേഖലകളിൽ അംബാനി കുടുംബം വ്യാപാരം വ്യാപിച്ചിട്ടുണ്ട്. ഇതു കൂടാതെ അംബാനി കുടുംബം ഒരു സ്കൂൾ കൂടി നടത്തുന്നുണ്ട്. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂൾ. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയാണ് ഈന സ്കൂളിൻ്റെ ചെയർപേഴ്‌സൺ. നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌കൂളുകളിൽ ഒന്നാണിത്. ഇവിടെയാണ് മുകേഷ് അംബാനിയുടെ പേരക്കുട്ടിയായ ആദിയയും കൃഷ്ണയും പഠിക്കുന്നത്. മകളായ ഇഷ അംബാനിയുടെ ഇരട്ടകുട്ടികളാണ് ഇത്.
ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിന്റെ കിന്റർഗാർട്ടൻ സ്കൂളായ വെസ്റ്റ്‌വിൻഡ് സ്കൂളിലാണ് ആദിയയും കൃഷ്ണയും ചേർന്നിരിക്കുന്നത്. 1947 ൽ അഞ്ച് സ്ത്രീകൾ ചേർന്ന് സ്ഥാപിച്ച സ്കൂളാണ് ഇത്. വെസ്റ്റ്‌വിൻഡ് സ്കൂളിലെ പ്രവേശന ഫീസ് 12,000 രൂപയാണ്, 5,000 രൂപ കോഷൻ ഡെപ്പോസിറ്റ് ഉണ്ട്, അത് തിരികെ ലഭിക്കും. ഫോമും രജിസ്ട്രേഷൻ ഫീസും 1,000 രൂപയാണ്, അത് തിരികെ ലഭിക്കില്ല. ട്യൂഷൻ ഫീസ് പ്രതിമാസം 3,500 രൂപയാണ്, അതായത് പ്രതിവർഷം 42,000 രൂപ. കൂടാതെ, വാർഷിക ചാർജുകൾ ഉണ്ട്. ട്യൂഷൻ, യൂണിഫോം, മറ്റ് പരിപാടികൾ എന്നിവ ഉൾപ്പെടെ ഏകദേശം മൊത്തം വാർഷിക ചാർജുകൾ ഒരു കുട്ടിക്ക് 2.5 ലക്ഷം രൂപ മുതൽ 4 ലക്ഷം രൂപ വരെയാണ്. രണ്ട് കുട്ടികളെ ഒരുമിച്ച് ചേർക്കുകയാണെങ്കിൽ 10 ശതമാൻം വരെ കഴിവുണ്ടാകും. കൂടാതെ, ഒരു വർഷത്തെ പേയ്മെൻ്റ് മുഴുവൻ ഒരുമിച്ച് അടയ്ക്കുകയാണെങ്കിൽ 5 ശതമാനം ഇളവ് ലഭിക്കും.
2018 ഡിസംബറിലായിരുന്നു മുകേഷ് അംബാനിയുടെ മകൾ ഇശയുടെ വിവാഹം. റിയൽ എസ്റ്റേറ്റ് സ്ഥാപനമായ പിരാമൽ റിയാലിറ്റിയുടെ സ്ഥാപകനും അജയ് പിരാമലിന്റെ മകനുമായ ആനന്ദ് പിരാമലിനെയാണ് ഇഷ വിവാഹം ചെയ്തത്. 2022 നവംബറിൽ ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ ജനിച്ചു