
സ്വാതന്ത്ര്യ സമര സേനാനിയും മുൻ മദ്രാസ്, കേരള നിയമസഭ മെമ്പറായ പള്ളിയിൽ കുഞ്ഞിരാമൻ കിടാവിന്റെ സ്മരണയിൽ പ്രസിദ്ധം ചെയ്ത സാദരം സ്മണികയുടെയും അദേഹത്തിന്റെ മകനും മാധ്യമ പ്രവർത്തകനുമായ സി. ഹരിയുടെ ഒന്നാം ചരമ ദിനത്തിൽ പുറത്തിറക്കിയ "ഹരിയെന്റെ ഹൃദയ ബന്ധു" പുസ്തകത്തിന്റെ പ്രകാശനവും രമേശ് ചെന്നിത്തല നിർവഹിച്ചു.
കാലഘട്ടങ്ങൾക്ക് ഇപ്പുറവും ചരിത്ര സത്യങ്ങൾ മായാതെ നിലനിൽക്കുമെന്നും മുൻകാല നേതാക്കന്മാരുടെ അനുഭവങ്ങൾ രേഖപെടുത്തുമ്പോൾ അത് പുതുതലമുറ പഠന വിധേയേമാക്കണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപെട്ടു.
ശ്രീധരൻ പാലയാട്ട് അദ്ധ്യക്ഷനായി. എം. കെ. രാഘവൻ എം.പി മുഖ്യാതിഥിയായി. പള്ളിയിൽ കുഞ്ഞിരാമൻ കിടാവ് അനുസ്മരണം മുൻ മന്ത്രി സി.കെ നാണുവും സി. ഹരി അനുസ്മരണം മുൻ എം.എൽ.എ എ.കെ പത്മമനാഭൻ മാസ്റ്ററും നിർവ്വഹിച്ചു. ടി. വി മുരളി പുസ്തക പരിചയം നടത്തി. ആദ്യകാല സോഷ്യലിസ്റ്റ് പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.
മുൻ എം.എൽ.എ ജോസഫ് എം. പുതുശേരി, അഡ്വ.വിനോദ് സിങ് ചെറിയാൻ, കെ പ്രവീൺ കുമാർ, ആർ ജെ ഡി ദേശിയ സെക്രെട്ടറി അനു ചാക്കോ, ഇ പി മുഹമ്മദ്, വി പി ശ്രീപത്മനാഭൻ, എൻ കെ വത്സൻ,വി എ ലത്തീഫ്, ഇ. കെ. ശ്രീനിവാസൻ, പി സി രാധാകൃഷ്ണൻ, എൻ നാരായണൻ കിടാവ്, സി പ്രേമൻ, അരുൺ, ഇ എം ബാബു എന്നിവർ സംസാരിച്ചു.