പതിവ് തെറ്റിക്കാതെ മുകേഷ് അംബാനിയും നിത അംബാനിയും; സുഹൃത്തുക്കൾക്ക് നൽകിയ ദീപാവലി സമ്മാനം ഇതാ

Published : Nov 13, 2023, 06:05 PM IST
പതിവ് തെറ്റിക്കാതെ മുകേഷ് അംബാനിയും നിത അംബാനിയും; സുഹൃത്തുക്കൾക്ക് നൽകിയ ദീപാവലി സമ്മാനം ഇതാ

Synopsis

തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വിലകൂടിയ ദീപാവലി സമ്മാനം അയച്ചിരിക്കുകയാണ് മുകേഷ് അംബാനിയും നിതാ അംബാനിയും. 

ന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ കോടീശ്വരനാണ് മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർപേഴ്സൺ തന്റെ ജീവനക്കാർ ഉൾപ്പടെ ചുറ്റുമുള്ളവരെ ചേർത്തുപിടിക്കുന്നതിൽ വിമുഖത കാണിക്കാറില്ല. ജീവനക്കാരുടെ ജന്മദിനം ആഘോഷിക്കുന്നത് മുതൽ അവരുടെ വിവാഹങ്ങളിൽ പങ്കെടുക്കുന്നതും അവർക്ക് സമ്മാനങ്ങൾ അയയ്‌ക്കുന്നതും അംബാനി കുടുംബത്തിൽ പതിവാണ്. നിതാ അംബാനിയും ഇക്കാര്യത്തിൽ ഒട്ടും പിറകിലല്ല. ഇപ്പോഴിതാ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വിലകൂടിയ ദീപാവലി സമ്മാനം അയച്ചിരിക്കുകയാണ് മുകേഷ് അംബാനിയും നിതാ അംബാനിയും. 

റിലയൻസ് ഇൻഡസ്ട്രീസ് ലോഗോ പതിച്ച കസ്റ്റമൈസ്ഡ് ബോക്സുകൾ ആണ് ഓരോരുത്തർക്കും നൽകിയിരിക്കുന്നത്.  ദീപാവലി സമ്മാന ഹാംപറിൽ വിലകൂടിയ സാധനങ്ങളും സ്വാദിഷ്ടമായ മധുരപലഹാരങ്ങളും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിതയുടെയും മുകേഷിന്റെയും ഒപ്പം ഇഷ ആനന്ദ്, ആകാശ് ശ്ലോക, രാധിക അനന്ത്, പ്രിത്വി, കൃഷ്ണ, വേദ, ആദിശക്തി എന്നിവരുടെ ആശംസകൾ പ്രിന്റ് ചെയ്ത കാതും ഹമ്പറിൽ ഉണ്ട്. 

അംബാനി കുടുംബത്തിലെ ഏറ്റവും പുതിയ അതിഥിയായ ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടെയും മിലായ മകൻ പൃഥ്വിയുടെ ജനനവും അംബാനി കുടുംബം ഗംഭീരമായി ആഘോഷിച്ചിരുന്നു. പലതരം പലഹാരങ്ങളുള്ള ഒരു സ്വീറ്റ് ബോക്സും ശ്രീകൃഷ്ണന്റെ രൂപം കൊത്തിയ  ഒരു വെള്ളി നാണയവും അംബാനി കുടുംബം പ്രിയപ്പെട്ടവർക്ക് നൽകിയിരുന്നു. 

നിത അംബാനി തന്റെ അറുപതാം പിറന്നാൾ ആഘോഷിച്ചത് 'അന്ന സേവ' നടത്തിയായിരുന്നു, 2023 നവംബർ 1-ന്, നിത അംബാനിക്ക് 60 വയസ്സ് തികഞ്ഞപ്പോൾ,  മുംബൈയിൽ 3000 നിർധനരായ കുട്ടികളോടൊപ്പം ആഘോഷിച്ചു. 

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ