മുകേഷ് അംബാനി ആരെയൊക്കെ ക്ഷണിച്ചു; അനന്ത് അംബാനിയുടെ രണ്ടാമത്തെ പ്രീ വെഡിങ് പാർട്ടി അടുത്ത ആഴ്ച

Published : May 21, 2024, 05:51 PM ISTUpdated : May 22, 2024, 11:25 AM IST
മുകേഷ് അംബാനി ആരെയൊക്കെ ക്ഷണിച്ചു; അനന്ത് അംബാനിയുടെ രണ്ടാമത്തെ പ്രീ വെഡിങ് പാർട്ടി അടുത്ത ആഴ്ച

Synopsis

രണ്ടാമത്തെ പ്രീ വെഡിങ് പാർട്ടിക്കായി അംബാനി കുടുംബം ഒരുങ്ങുകയാണ്. ആരെയൊക്കെയാകും ഇത്തവണ മുകേഷ് അംബാനിയും നിതാ അംബാനിയും വിരുന്നിനായി ക്ഷണിക്കുന്നത്? 

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ മകൻ അനന്ത അംബാനിയുടെ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ തുടരുന്നു. രണ്ടാമത്തെ പ്രീ വെഡിങ് പാർട്ടിക്കായി അംബാനി കുടുംബം ഒരുങ്ങുകയാണ്. രണ്ടാമത്തെ പ്രീ-വെഡ്ഡിംഗ് പാർട്ടി മെയ് 28 മുതൽ 30 വരെ നടക്കുമെന്നാണ് റിപ്പോർട്ട്. ആരെയൊക്കെയാകും ഇത്തവണ മുകേഷ് അംബാനിയും നിതാ അംബാനിയും വിരുന്നിനായി ക്ഷണിക്കുന്നത്? 

ഗുജറാത്തിലെ ജാംനഗറിൽ മാർച്ച് 1 മുതൽ 3 വരെ മൂന്ന് ദിവസത്തെ ആഘോഷം മുകേഷ് അംബാനി സംഘടിപ്പിച്ചിരുന്നു. ആദ്യത്തെ പ്രീ വെഡിങ് പാർട്ടി ആയിരുന്നു ഇത്. മെറ്റാ സ്ഥാപകൻ മാർക്ക് സക്കർബർഗ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്, ആഗോള പോപ്പ് സൂപ്പർ താരം റിഹാന, ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ആലിയ ഭട്ട്, കത്രീന കൈഫ് തുടങ്ങി 1200 ഓളം അതിഥികൾ ജാംനഗറിലെ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. 

ആഡംബര കപ്പലിൽ ആയിരിക്കും ഇത്തവണ ആഘോഷം.  ഇറ്റലിയിൽ നിന്ന് തെക്കൻ ഫ്രാൻസിലേക്ക് ആയിരിക്കും കപ്പൽ സഞ്ചരിക്കുക. 
ഇത്തവണ 800 ഓളം അതിഥികളെയാണ് മുകേഷ് അംബാനി ക്ഷണിക്കുന്നത് എന്നാണ് റിപ്പോർട്ട്. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ തുടങ്ങി ആകാശിൻ്റെയും ശ്ലോകയുടെയും അടുത്ത സുഹൃത്തുക്കളായ രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരെയും ക്ഷണിച്ചതായി റിപ്പോർട്ടുണ്ട്. 800 അതിഥികൾക്ക് പുറമെ 600 ജീവനക്കാരും കപ്പലിൽ ഉണ്ടാകും.

അനന്ത് അംബാനി, ദീർഘകാല കാമുകിയായ രാധിക മർച്ചൻ്റിനെ  ലണ്ടനിൽ വെച്ച് ജൂലൈയിൽ വിവാഹം കഴിക്കുമെന്നാണ് റിപ്പോർട്ട്. എൻകോർ ഹെൽത്ത്‌കെയർ പ്രൈവറ്റ് ലിമിറ്റഡിൻ്റെ സിഇഒ വീരേൻ മർച്ചൻ്റെ മകളാണ് രാധിക 

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ