ഒരാഴ്ചയ്ക്കുള്ളിൽ അദാനിയെ മലർത്തിയടിച്ച് അംബാനി; ആസ്തിയുടെ കണക്കുകൾ ഇങ്ങനെ

Published : Jan 12, 2024, 12:30 PM IST
ഒരാഴ്ചയ്ക്കുള്ളിൽ അദാനിയെ മലർത്തിയടിച്ച് അംബാനി; ആസ്തിയുടെ കണക്കുകൾ ഇങ്ങനെ

Synopsis

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനാണ് ഇപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി.  

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായി മുകേഷ് അംബാനി. വിപണി മൂല്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ  2 ശതമാനത്തിലധികം ഉയർന്നതോടെയാണ് മുകേഷ് അംബാനിയുടെ ആസ്തി കുത്തനെ ഉയർന്നത്. ബ്ലൂംബെർഗ് ബില്യണയർ സൂചികയിൽ സമ്പത്ത് 2.76 ബില്യൺ ഡോളറിലധികം ഉയർന്നതോടെ ഗൗതം അദാനിയെ പിന്തള്ളി മുകേഷ് അംബാനി 12-ാം സ്ഥാനത്തേക്ക് എത്തി. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനാണ് ഇപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി.  

ഓഹരികൾ റെക്കോർഡ് ഉയരത്തിൽ എത്തിയതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 18 ലക്ഷം കോടി കവിഞ്ഞു. ഓയിൽ-ടു-ടെലികോം കമ്പനിയുടെ ഓഹരികളിൽ കുത്തനെയുള്ള ഉയർച്ചയ്ക്ക് ശേഷം മുകേഷ് അംബാനി കുറഞ്ഞത് 100 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള ആഗോള വ്യവസായികളായ സെന്റി ബില്യണയർമാരുടെ എലൈറ്റ് ക്ലബ്ബിൽ ചേർന്നു. 

ഇന്നലെ, റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഏകദേശം 3 ശതമാനം ഉയർന്ന് 2,724.95 രൂപയിലെത്തി, ഒടുവിൽ 2.58 ശതമാനം ഉയർന്ന് 2,718.40 രൂപയിലെത്തി.  റിലയൻസ് ഇൻഡസ്ട്രീസിന്റെ മൊത്തം വിപണി മൂലധനം 18.40 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ രണ്ട് ട്രേഡിംഗ് സെഷനുകളിലായി സ്റ്റോക്ക് 5 ശതമാനം ഉയർന്നപ്പോൾ കഴിഞ്ഞ ഒരു മാസത്തിനിടെ 12 ശതമാനം ഉയർന്നു.

PREV
Read more Articles on
click me!

Recommended Stories

സ്വർണ വില ഇനിയും കുറയുമോ? പഴയത് വിറ്റഴിക്കാൻ ജനങ്ങളുടെ നെട്ടോട്ടം! ഡിമാന്റ് കുറഞ്ഞു, പുതിയ സ്വർണം വാങ്ങാൻ ആളില്ല
ലഗേജ് കുറവാണോ? കുറഞ്ഞ ചിലവിൽ പറക്കാം; പുതിയ 'ഇൻഡിഗോ ലൈറ്റ്' നിരക്കുകളുമായി ഇൻഡിഗോ