അംബാനി തന്നെ കേമൻ, ഇന്ത്യയിലെ 100 ധനികരുടെ പട്ടികയിൽ ഒന്നാം സ്ഥാനം; അദാനി രണ്ടാമത്

Published : Oct 09, 2025, 03:27 PM IST
mukesh Ambani

Synopsis

ഇന്ത്യയിലെ ഏറ്റവും ധനികരായ 100 പേരുടെ പട്ടികയിലാണ് എണ്ണ-ടെലികോം ഭീമനായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഒന്നാം സ്ഥാനത്തെത്തിയത്.

ദില്ലി: ഇന്ത്യയിലെ ഏറ്റവും സമ്പന്നനെന്ന പദവി നിലനിർത്തി മുകേഷ് അംബാനി. ഫോബ്‌സ് മാസിക പുറത്തിറക്കിയ ഇന്ത്യയിലെ ഏറ്റവും ധനികരായ 100 പേരുടെ പട്ടികയിലാണ് എണ്ണ-ടെലികോം ഭീമനായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഒന്നാം സ്ഥാനത്തെത്തിയത്. 105 ബില്യൺ ഡോളർ ആസ്തിയുള്ള മുകേഷ് അംബാനി ഇപ്പോഴും ഒരു "സെന്റിബില്യണയർ" ആണ്. രണ്ടാം സ്ഥാനത്ത് 92 ബില്യൺ ഡോളർ ആസ്തിയുമായി ഗൗതം അദാനിയുണ്ട്.

യുഎസ് ഷോർട്ട് സെല്ലർ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് വന്നപ്പോൾ അദാനി ഓഹരികൾ പിന്നോട്ട് വലിഞ്ഞതോടെയാണ് ​​ഗൗതം അദാനി സമ്പന്ന പട്ടിക.യിൽ താഴേക്ക് എത്തിയിരുന്നത്. എന്നാൽ സെബി ഈ ആരോപണങ്ങൾ തള്ളി കളഞ്ഞതോടെയാണ് അദാനി ഓഹരികൾ കുത്തനെ ഉയർന്നത്. പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് ഒപി ജിൻഡാൽ ഗ്രൂപ്പിലെ സാവിത്രി ജിൻഡാലാണ്, അവരുടെ ആസ്തി 3.5 ബില്യൺ ഡോളർ കുറഞ്ഞ് 40.2 ബില്യൺ ഡോളറിലെത്തി.

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 പേർ ഇവരാണ്:

1) മുകേഷ് അംബാനി: 105 ബില്യൺ ഡോള‍ർ

2) ഗൗതം അദാനിയും കുടുംബവും: 92 ബില്യൺ ഡോള‍ർ

3) സാവിത്രി ജിൻഡാൽ: 40.2 ബില്യൺ ഡോള‍ർ

4) സുനിൽ മിത്തലും കുടുംബവും: 34.2 ബില്യൺ ഡോള‍ർ

5) ശിവ് നാടാർ: 33.2 ബില്യൺ ഡോള‍ർ

6) രാധാകിഷൻ ദമാനിയും കുടുംബവും: 28.2 ബില്യൺ ഡോള‍ർ

7) ദിലീപ് ഷാങ്‌വി: 26.3 ബില്യൺ ഡോള‍ർ

8) ബജാജ് കുടുംബം: 21.8 ബില്യൺ ഡോള‍ർ

9) സൈറസ് പൂനവല്ല: 21.4 ബില്യൺ ഡോള‍ർ

10) കുമാർ ബിർള: 20.7 ബില്യൺ ഡോള‍ർ

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: വീഴ്ചയക്ക് ശേഷം ഉയർന്ന് സ്വർണവില; പവന് ഇന്ന് എത്ര നൽകണം?
ടാറ്റയെ നയിച്ച പെൺകരുത്ത്; ടാറ്റ ട്രസ്റ്റ് ചെയർമാൻ്റെ അമ്മ സൈമൺ ടാറ്റ അന്തരിച്ചു