'യാര് എൻട്രു പുരിഗിരതാ ഇവൻ തീ യെൻട്രു തെരിഗിരതാ'; ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ തുറന്ന് മുകേഷ് അംബാനി

Published : Nov 01, 2023, 02:18 PM ISTUpdated : Nov 01, 2023, 04:14 PM IST
'യാര് എൻട്രു പുരിഗിരതാ  ഇവൻ തീ യെൻട്രു തെരിഗിരതാ'; ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ തുറന്ന് മുകേഷ് അംബാനി

Synopsis

രാജ്യത്തെ ഏറ്റവും വലിയ ആഡംബര മാൾ പൊതുജനങ്ങൾക്കായി തുറന്നു നൽകി മുകേഷ് അംബാനി. വമ്പൻ സർപ്രൈസുകളാണ് ഇവിടെ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്    

ന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാളായ ജിയോ വേൾഡ് പ്ലാസ പൊതുജനങ്ങൾക്കായി തുറന്നു നൽകി മുകേഷ് അംബാനി. 7.50 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ജിയോ വേൾഡ് പ്ലാസ മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലാണ് സ്ഥിതി ചെയ്യുന്നത്. ജിയോ വേൾഡ് പ്ലാസയിലൂടെ ഏറ്റവും മികച്ച ആഗോള ബ്രാൻഡുകൾ ഇന്ത്യയിലേക്ക് എത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടർ ഇഷ എം അംബാനി അറിയിച്ചു, 

ALSO READ: അംബാനി കുടുംബത്തിലെ മെഹന്ദി ആർട്ടിസ്റ്റ്; മുകേഷ് അംബാനി നൽകുന്ന പ്രതിഫലം ഇത്

നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്റർ, ജിയോ വേൾഡ് കൺവെൻഷൻ സെന്റർ, ജിയോ വേൾഡ് ഗാർഡൻ എന്നിവയുമായി ബന്ധപ്പെട്ടാണ് ജിയോ വേൾഡ് പ്ലാസ നിലകൊള്ളുന്നത്. നാല് തലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഇവയിൽ, 66 ആഡംബര ബ്രാൻഡുകൾ ഉണ്ടാകും. മുൻനിര ഇന്ത്യൻ ബ്രാൻഡുകളുടെ സ്റ്റോറുകളും ഇവിടെ ഉണ്ടാകും. അംബാനിയുടെ അഭിപ്രായത്തിൽ, ജിയോ വേൾഡ് പ്ലാസ ഒരു വിൽപ്പന കേന്ദ്രം മാത്രമല്ല, സൗന്ദര്യത്തിന്റെയും പാരമ്പര്യത്തിന്റെയും വിനോദത്തിന്റെയും പ്രതിനിധാനമാണ്. 

കാർട്ടിയർ, ബൾഗാരി, ഡിയോർ, ഗുച്ചി, ഐഡബ്ല്യുസി ഷാഫ്‌ഹൗസൻ എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നു. മനീഷ് മൽഹോത്ര, അബു ജാനി-സന്ദീപ് ഖോസ്‌ല, രാഹുൽ മിശ്ര, ഫാൽഗുനി, ഷെയ്ൻ പീക്കോക്ക്, റി ബൈ റിതു കുമാർ തുടങ്ങിയ പ്രമുഖ ഡിസൈനർമാരും ജെഡബ്ല്യുപിയിൽ ഉണ്ടായിരിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. 

ALSO READ: മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി; ആവശ്യപ്പെട്ടത് 400 കോടി രൂപ മോചനദ്രവ്യം

ആദ്യ നിലയിൽ  ജിതീഷ് കല്ലാട്ടിന്റെ സമകാലിക ശിൽപം സന്ദർശകരെ സ്വാഗതം ചെയ്യും, മൂന്നാം നിലയിൽ മൾട്ടിപ്ലക്‌സ് തിയേറ്റർ, ഗൗർമെറ്റ് ഫുഡ് എംപോറിയം തുടങ്ങിയ വിനോദ ഏരിയകൾ ഒരുക്കിയിരിക്കുന്നു.  ഉപഭോക്താവിന്റെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഹാൻഡ്‌സ് ഫ്രീ ഷോപ്പിംഗ്, വ്യക്തിഗത ഷോപ്പിംഗ് സഹായം എന്നിവ ഇവിടെയുണ്ടാകും 

ALSO READ: 'എന്റെ ആൺകുട്ടികൾക്ക് ചെയ്യാൻ കഴിയുന്നതെന്തും എന്റെ മകൾക്കും ചെയ്യാൻ കഴിയും'; വേർതിരിക്കില്ലെന്ന് നിത അംബാനി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്